നാട്ടിലേക്ക് പോകുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് മലയാളി റിയാദിൽ മരിച്ചു
റിയാദ്: നാട്ടിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ മലയാളി യുവാവ് റിയാദിൽ മരിച്ചു. പാലക്കാട് ഷൊർണൂർ സ്വദേശി മങ്ങാട്ട് ജയറാം (43) ആണ് യാത്ര തിരിക്കുന്നതിന് ഏതാനും മണിക്കൂറുകൾക്ക് മുമ്പ് മരിച്ചത്. കരൾ രോഗവും പ്രമേഹവും മറ്റു രോഗങ്ങളും മൂലം ഏറെ ദിവസമായി റിയാദിലെആശുപത്രിയിൽ കഴിഞ്ഞതിനു ശേഷം ഡിസ്‌ചാർജായി വെള്ളിയാഴ്ച്ച പുലർച്ചെ 12:50 ന് നാട്ടിലേക്ക് പോകാനിരിക്കെ വ്യാഴാഴ്ച്ച ഉച്ചതിരിഞ്ഞു മൂന്നോടെ മരണത്തിനു കീഴടങ്ങിയത്. ഡിസ്‌ചാർജിനു ശേഷം പതിനഞ്ചു ദിവസമായി സാമൂഹ്യ പ്രവർത്തകരുടെ സംരക്ഷണയിൽ കഴിയുകയായിരുന്നു. വിമാനത്തിൽ വീൽ ചെയറിൽ ഇരുന്നു യാത്ര ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ മുഴുവൻ പൂർത്തിയായിരുന്നു.
മൂന്നു മാസം മുമ്പാണ് റിയാദിലെ സ്വാകാര്യ കമ്പനിയിൽ അകൗണ്ടാന്റ് ജോലിക്കായി എത്തിയത്. ആശുപത്രിയിൽ ചികിത്സക്കുള്ള പണം ആശുപത്രി അധികൃതർ ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ശുമേസി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഭാര്യ പ്രിയ ഒമാനിൽ നഴ്‌സായി ജോലി ചെയ്‌തു വരികയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ മകളുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."