കാലവര്‍ഷകെടുതി: ചേലക്കരയില്‍ റോഡ് പുനരുദ്ധാരണത്തിന് 80 ലക്ഷം
ചേലക്കര: കാലവര്‍ഷ കെടുതിയില്‍ തകര്‍ന്ന റോഡുകളുടെ പുനരുദ്ധാരണ പദ്ധതി പ്രകാരം സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ചേലക്കര നിയോജകമണ്ഡലത്തിലെ 8 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 80 ലക്ഷം രൂപ അനുവദിച്ചതായി യു.ആര്‍. പ്രദീപ് എം.എല്‍.എ അറിയിച്ചു.
തിരുവില്വാമല പഞ്ചായത്ത് ഐവര്‍ മഠം പൊതു ശ്മശാനം റോഡ് 10 ലക്ഷം , പഴയന്നൂര്‍ പഞ്ചായത്ത് വെള്ളപ്പാറ അത്താണി റോഡ് 10 ലക്ഷം , ചേലക്കര പഞ്ചായത്ത് കോളത്തൂര്‍ കുറുമല റോഡ് 10 ലക്ഷം, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത്ഇരട്ടകുളം റോഡ് 10 ലക്ഷം, ദേശമംഗലം പഞ്ചായത്ത് കൊറ്റമ്പത്തൂര്‍ കോളനിറോഡ് 10 ലക്ഷം, വരവൂര്‍ പഞ്ചായത്ത് വിരുട്ടാണം റോഡ് 10 ലക്ഷം , മുള്ളൂര്‍ക്കര പഞ്ചായത്ത് ആറ്റൂര്‍ (മനപ്പടി) ഗൈറ്റ് റോഡ് 10 ലക്ഷം, കൊണ്ടാഴി പഞ്ചായത്ത് കൊറ്റത്തപ്പടി പുതുക്കുടിപ്പാടം റോഡ് 10 ലക്ഷം എന്നി റോഡുകളുടെ പുനരുദ്ധാരണത്തിനാണ് തുക അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."