പണമുണ്ടായിട്ടും കിടപ്പാടം നഷ്ടപ്പെട്ടവര്‍ക്ക് വീടുവച്ചുനല്‍കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല: സെന്‍കുമാര്‍
പാലക്കാട്: പ്രളയസഹായമായി ലഭിച്ച മുവായിരം കോടിരൂപയും കേന്ദ്രം അനുവദിച്ച 2500 കോടി രൂപയും ഉള്‍പ്പെടെ 5500 കോടി രൂപ കൈയില്‍ ഉണ്ടായിരുന്നിട്ടും കിടപ്പാടം നഷ്‌പ്പെട്ട എത്രപേര്‍ക്ക് വീടുവച്ചുനല്‍കുവാന്‍ സര്‍ക്കാരിന് ഇക്കാലയളവില്‍ കഴിഞ്ഞിട്ടില്ലെന്നു് റിട്ട.ഡിജിപി ടി.പി സെന്‍കുമാര്‍ പറഞ്ഞു. പാലക്കാട് മലമ്പുഴയില്‍ നടന്ന സേവാഭാരതി സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തില്‍ ദുരിതം നേരിട്ടവര്‍ക്ക് മുന്‍ഗണനയനുസരിച്ച് സഹായം നല്‍കുവാന്‍ സംസ്ഥാനസര്‍ക്കാരിന് എന്തുകൊണ്ട് സാധിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
സേവാഭാരതിയുടെ സേവനങ്ങള്‍ നടത്തുന്നതോടൊപ്പം അത് ജനങ്ങളെ അറയിക്കുകകൂടെ വേണമെന്നും അദ്ദേഹം പറഞ്ഞു. പുറത്ത് നിന്ന് നോക്കുമ്പോള്‍ ആര്‍ക്കും അത്ഭുതം തോന്നുംവിധമാണ് പ്രവര്‍ത്തനങ്ങള്‍.
സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. കെ. പ്രസന്നമൂര്‍ത്തി അധ്യക്ഷനായി. ആര്‍എസ്എസ് പ്രാന്തസഹകാര്യവാഹ് പി.എന്‍.ഈശ്വരന്‍,രാഷ്ട്രീയ സേവാഭാരതി സംഘടനാസെക്രട്ടറി രാഗേഷ് ജെയ്ന്‍,സ്വാഗതസംഘം അധ്യക്ഷന്‍ റിട്ട.മേജര്‍ സുധാകര്‍പിള്ള, പാലക്കാട് നഗരസഭ വൈസ്‌ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍, നരോത്തംഷേക്‌സാരിയ ഫൗണ്ടേഷന്‍ സീനിയര്‍ മാനേജര്‍ ഓജസ് പരേഖ്, സേവാഭാരതി സെക്രട്ടറി പി.ആര്‍.സജീവന്‍ , ഡോ.നന്ദകുമാര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."