HOME
DETAILS
MAL
വീണ്ടും എച്ച്വണ്-എന്‍വണ്‍
backup
December 04 2018 | 08:12 AM
കോയമ്പത്തൂര്‍: എച്ച്വണ്-എന്‍വണ്‍ പനി ബാധിച്ച് ജില്ലയിന്‍ മൂന്ന് മരണംകൂടി സ്ഥീരീകരിച്ചു. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ രണ്ടും സ്വകാര്യ ആശുപത്രിയില്‍ ഒരാളുമാണ് മരിച്ചത്. പോധനൂര് സ്വദേശി വേലായുധം (65), നീലമ്പൂര്‍ സ്വദേശി പളനിസ്വാമി (61), സിദരപുരം സ്വദേശി പെരിയക്കല് (51) എന്നിവരാണ് മരിച്ചത്. എച്ച്വണ്-എന്‍വണ്‍ ബാധിച്ച് മരിക്കുന്നവരില്‍ പലരും പ്രാഥമിക ചികിത്സക്കായി സ്വകാര്യ ആശുപത്രികളിലാണ് പോകുന്നത്. അസുഖം അധികരിക്കുന്ന പക്ഷം മാത്രമാണ് ഇവര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ അഭയം തേടുന്നത് അപ്പോഴേക്കും സ്ഥിതിഗതികള്‍ മോശമായിട്ടുണ്ടാകുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മൂന്ന് ഡെങ്കിപ്പനി, 34 എച്ച്വണ്-എന്‍വണ്‍ ഉള്‍പ്പെടെ 80 പേര് പനി ബാധിച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഇപ്പോല്‍ ചികിത്സയിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."