പെരുമാറ്റ ചട്ടലംഘനം: മന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് പാച്ചേനി
മട്ടന്നൂര്‍: നഗരസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ച മന്ത്രി കെ.കെ. ശൈലജ ക്കെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന് നടപടി സ്വീകരിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് പുതുതായി കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം മന്ത്രി നടത്തിയത് തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തിലാണ്. സര്‍ക്കാറിന്റെ ഭരണ നടപടിക്രമത്തിന്റെ ഭാഗമായുള്ള പല കാര്യങ്ങളും പ്രഖ്യാപിച്ച് ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിച്ചത് നഗ്നമായ പെരുമാറ്റ ചട്ട ലംഘനമാണ്. ഔദ്യോഗിക ചുമതലയുടെ ഭാഗമായുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് വേളയില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടുന്ന നഗരസഭയില്‍ വന്ന് പ്രഖ്യാപിക്കുന്നത് ഔദ്യോഗിക സ്ഥാനത്തിന്റെ ദുരുപയോഗവും വഹിക്കുന്ന ഭരണഘടനാ സ്ഥാനമേറ്റെടുക്കുമ്പോള്‍ ചെയ്ത സത്യപ്രതിജ്ഞാ ലംഘനവുമാണ്.
തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാതൃകാ പെരുമാറ്റ ചട്ടം ലംഘിച്ച മന്ത്രിയെ നഗരസഭാ പരിധിയില്‍ തെരഞ്ഞെടുപ്പ് കഴിയും വരെ പ്രവേശിക്കുന്നതിന് വിലക്കണമെന്നും ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."