വിദ്യാര്‍ഥികള്‍ക്ക് അറിവിന്റെ ഉള്‍കാഴ്ച നല്‍കി കോട്ടപ്പുറം അന്ധവിദ്യാലയം
ശ്രീകൃഷ്ണപുരം:അന്ധ വിദ്യാര്‍ത്ഥികളെ അറിവിന്റെ തീരത്തേയ്ക്ക് കൈപിടിച്ച് നടത്തിയ ബ്ലൈന്‍ഡ് സ്‌കൂള്‍ ആണ് കരിമ്പുഴ പഞ്ചായത്തിലെ കോട്ടപ്പുറം തോട്ടര ഹെലന്‍ കെല്ലര്‍ സ്മാരക അന്ധ വിദ്യാലയം.1980 ല്‍ കേരള ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ന്റെ നേതൃത്വത്തില്‍ ആണ് ഈ സ്‌കൂള്‍ ആരംഭിച്ചത്.കാഴ്ച പരിമിതികളെ മറികടന്നു കൊണ്ട് നിരവധി മുന്നേറ്റങ്ങള്‍ ആണ് സ്‌കൂള്‍ നടത്തി കൊണ്ടിരിക്കുന്നത്. കാഴ്ച പരിമിതി ഉള്ള വിദ്യാര്‍ഥികള്‍ക്ക് വിദ്യാഭ്യാസം നല്‍കുക വഴി വലിയ ആശ്വാസം ആണ് അവരുടെ രക്ഷിതാക്കള്‍ക്കും ഉള്ളത്.ഇവിടെ നിന്നു പഠനം പൂര്‍ത്തിയാക്കിയ പൂര്‍വ വിദ്യാര്‍ഥികള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.നിലവില്‍ 55വിദ്യാര്‍ത്ഥികളും 23ജീവനക്കാരും ഉണ്ട്. കണ്ണൂരില്‍ നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തി പരിചയ മേളയിലും കൊല്ലത്തു നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ മേളയിലും മികച്ച പ്രകടനം ആണ് ഇവര്‍ കാഴ്ച വെച്ചത്. മികച്ച സാമൂഹ്യ സേവനത്തിനു ഉള്ള അവാര്‍ഡ് ശ്രീ നാരായണ ഗുരു സേവന സമിതിയില്‍ നിന്നു നേടുകയുണ്ടായി. കൊച്ചിന്‍ ഷിപ്യാര്‍ഡ് 10ലക്ഷം രൂപ ചെലവില്‍ സ്‌കൂളിന് വാഹനം നല്‍കുകയുണ്ടായി. എസ്.എസ്.എല്‍. സി പരീക്ഷകളില്‍ മികച്ച വിജയമാണ് സ്‌കൂളിനുള്ളത്. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെയും കരിമ്പുഴ പഞ്ചായത്തിന്റെയും അകമഴിഞ്ഞ സഹായം ഇവര്‍ക്കുണ്ട്. ടോയ്‌ലറ്റ് കെട്ടിടവും സംഗീത ഉപകരണങ്ങളും ബ്രെയിന്‍ ലിപി ടൈപ്പ് റൈറ്ററും തദ്ദേശ സ്ഥാപങ്ങളുടെ നേതൃത്വത്തിടീൗല്‍ ഇവര്‍ക്ക് നല്‍കി. സൗജന്യ നേത്ര ചികിത്സ ക്യാമ്പും സംഘടിപ്പിക്കാറുണ്ട്. മന്ത്രിമാര്‍ ഉള്‍പടെയുള്ള ജീവിതത്തിന്റെ നാനാ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അന്ധ വിദ്യാര്‍ഥികളെ സന്ദര്‍ശിക്കാറുണ്ട്. നാടിന്റെ ഒന്നാകെയുള്ള അകമഴിഞ്ഞ പിന്തുണ കാരണം സംസ്ഥാനത്തെ മികച്ച അന്ധ വിദ്യാലയങ്ങളില്‍ ഈ സ്‌കൂളും ഇടം പിടിച്ചിരിക്കുകയാണ്. മണ്ണമ്പറ്റ വി.ടി.ബി കോളജ് ചിത്ര ശാല മൂവി ക്ലബ്ബിന്റെ നേതൃത്വത്തില്‍ വസന്തം പൂക്കുമിവിടം എന്ന ഡോക്യൂമെന്റററി തയ്യാറാക്കിയിരിക്കുകയാണ് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."