കോളാരിയില്‍ കരുത്ത് കാട്ടാന്‍
മട്ടന്നൂര്‍: ഇരുമുന്നണികള്‍ക്കും തുല്യശക്തിയുള്ള നഗരസഭയിലെ പന്ത്രണ്ടാം വാര്‍ഡായ കോളാരിയില്‍ ഇക്കുറി മത്സരം കടുക്കും. ശക്തമായ പ്രചാരണത്തിലൂടെ നഗരസഭയില്‍ തന്നെ ഏവരും ശ്രദ്ധിക്കുന്ന പോരാട്ടമാണിത്.
കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ ഇവിടെ 2012ല്‍ അവരുടെ ടി. നളിനി സി.പി.എമ്മിലെ വി.എസ് രോഷ്കുമാറിനെതിരേ 46 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്.
രോഷ്കുമാറിനു 243 വോട്ടും നളിനിക്കു 289 വോട്ടും ലഭിച്ചപ്പോള്‍ ബി.ജെ.പിയിലെ ഇ. വിനോദ്കുമാര്‍ 147 വോട്ടുനേടി കരുത്തുകാട്ടിയിരുന്നു.
ഇക്കുറി മുന്നണി സ്ഥാനാര്‍ഥികള്‍ക്കു പുറമെ എന്‍.ഡി.എ, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളും രംഗത്തുണ്ട്. കോണ്‍ഗ്രസിലെ റസാഖ് മണക്കായിയും നിലവിലെ കായലൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ സി.പി.എമ്മിലെ വി.പി. ഇസ്മാഈലും തമ്മിലാണു പ്രധാന മത്സരം. കെ. പ്രസാദ് (എന്‍.ഡി.എ), പാറമ്മല്‍ അഷ്റഫ് (എസ്.ഡി.പി.ഐ) എന്നിവരാണു മറ്റുള്ള സ്ഥാനാര്‍ഥികള്‍.
വിഭജനത്തിലൂടെ ഇക്കുറി വാര്‍ഡിലെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞതവണ പരമാവധി വികസനങ്ങള്‍ എത്തിക്കുവാന്‍ കഴിഞ്ഞതുവഴി ഭൂരിപക്ഷം വര്‍ധിപ്പിച്ച് വാര്‍ഡ് നിലനിര്‍ത്താന്‍ കഴിയുമെന്നാണു യു.ഡി.എഫിന്റെ പ്രതീക്ഷ.
എന്നാല്‍ തൊട്ടടുത്ത കായലൂരില്‍ ഒട്ടേറെ വികസനങ്ങള്‍ എത്തിച്ച കൗണ്‍സിലര്‍ വി.പി. ഇസ്മാഈലിലൂടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമാക്കി വാര്‍ഡ് തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."