ഏറ്റവും പ്രായം കൂടിയ സ്രാവിനെ കണ്ടെത്തി
വാഷിങ്ടണ്‍: ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവും പ്രായമുള്ള കൊലയാളി സ്രാവിനെ പസഫിക് സമുദ്രത്തില്‍ കണ്ടെത്തി. ജൂലൈ 27നാണ് സമുദ്രത്തില്‍ സ്രാവിനെ കണ്ടെത്തിയതെന്ന് ഓര്‍ക്ക നെറ്റ്‌വര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. 'ഗ്രാനി'യെന്നാണ്(മുത്തശ്ശി) ഗവേഷകര്‍ സ്രാവിന് നല്‍കിയിരിക്കുന്ന പേര്. ഗ്രാനിക്ക് ഏതാണ്ട് 105 വയസുണ്ടെന്നാണ് നിഗമനം. സാധാരണ 60-80 വര്‍ഷമാണ് സ്രാവുകളുടെ ആയുസ്. എന്നാല്‍ സ്രാവിന് 100 വയസ്സ് കടന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. അറ്റ്‌ലാന്റിക്കിന് കുറുകെ ടൈറ്റാനിക് കന്നിയാത്രയ്ക്ക് ഒരുങ്ങുന്നതിന് മുന്നെ ഗ്രാനി സമുദ്രത്തില്‍ ഉണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
1911 ലാണ് ഗ്രാനിയുടെ ജനം. 1971 ലാണ് ഗവേഷകര്‍ സ്രാവിനെ ആദ്യമായി കണ്ടെത്തിയത്. അന്ന് 60 വയസായിരുന്നു ഗ്രാനിയുടെ പ്രായം. വടക്കുപടിഞ്ഞാറന്‍ അമേരിക്കയ്ക്കും കാനഡയ്ക്കും ഇടയിലുള്ള സമുദ്രനിരപ്പിലാണ് ഗ്രാനിയുടെ പ്രധാന സാന്നിധ്യം. ഗ്രാനിയുടെ പ്രായത്തില്‍ ഏതാണ്ട് 12 വയസിന്റെ വ്യത്യാസമുണ്ടാകാമെന്ന അഭിപ്രായവും ഗവേഷകര്‍ക്കുണ്ട്. മുതുകിലെ ചിറകിലുള്ള അര്‍ധ ചന്ദ്രാകൃതിയിലുള്ള അടയാളമാണ് ഗ്രാനിയെ മറ്റു സ്രാവുകളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."