ഗംഭീര്‍ വിരമിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഗൗതം ഗംഭീര്‍ വിരമിച്ചു. ഇന്ത്യക്കായി 58 ടെസ്റ്റും 147 ഏകദിനവും കളിച്ചിട്ടുണ്ട്. രാജ്യാന്തര മത്സരത്തില്‍ അവസാനമായി കളിച്ചത് 2016 ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. ഇന്ത്യന്‍ ടീമിന്റെ നെട്ടല്ലായി നിരവധി കളികളില്‍ പ്രകടനം കാഴ്ചവെച്ചു. ട്വന്റി ട്വന്റി, ഏകദിനം എന്നീ ലോകകപ്പുകളില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിലെ ഒരാളായിരുന്നു ഗൗതം.
രണ്ട് വര്‍ഷത്തോളമായി ദേശീയ ടീമിലേക്ക് എത്താന്‍ പറ്റാത്തതോടെയാണ് വിരമിക്കല്‍ പ്രഖ്യാപനം .
ടെസ്റ്റില്‍ 4154 റണ്‍സ് നേടിയിട്ടുണ്ട്. 147 ഏകദിന മത്സരങ്ങളില്‍ നിന്നായി 5238ഉം നേടിയിട്ടുണ്ട്. 37 രാജ്യാന്തര ട്വന്റി ട്വന്റി കളിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ വഴി ആണ് ഗംഭീര്‍ വിരമിക്കല്‍ ആരാധകരെ അറിയിച്ചത്.
"കോച്ച് സഞ്ജയ് ഭരദ്വാജ് എന്റെ ക്രിക്കറ്റ് ജീവിതത്തിന്റെ പ്രയാസമേറിയ സമയത്തും നല്ല ഫോമിലുള്ള സമയത്തും കൂടെ തന്നെ ഉണ്ടായിരുന്നു.' മറ്റു പരിശീലന സ്വാധീനങ്ങള്‍ എന്നെ പരിചയപ്പെടുത്തി. പാര്‍ഥസാരഥി ശര്‍മ്മ, ബാറ്റിംഗ് കലയില്‍ വലിയ ഒരു പഠന കേന്ദ്രമാണ്, സ്പിന്‍ ബൗളിംഗ് കളിക്കാനുള്ള എന്റെ കഴിവിന് ഞാന്‍ അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
ഇന്ത്യന്‍ കോച്ച്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്, ഡല്‍ഹി ടീമുകള്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരും എന്റെ കരിയറിലും വ്യക്തിത്വത്തിലും വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലെ കാമറാഡീറിയാണ് എനിക്ക്
ഏറ്റവും കൂടുതല്‍ നഷ്ടനിമിഷങ്ങളായി തോന്നുന്നത്,
ആന്ധ്രക്കതിരായ അടുത്ത രഞ്ജി ട്രോഫി മത്സരം എന്റെ അവസാന മല്‍സരമായിരിക്കും, ഡല്‍ഹി ഡെയര്‍ഡെവിള്‍സും ഡല്‍ഹിയുടെ ടീമും തമ്മിലുളള അവസാന മല്‍സരത്തിനുവേണ്ടി ഞാന്‍ എന്റെ യാത്ര ആരംഭിച്ചു, ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ ഞാന്‍ സമയത്തിന് പ്രാധാന്യം കല്‍പിക്കുന്നുണ്ട്. ഈ സമയം വളരെ നല്ല സമയം ആണെന്നും നല്ല തീരുമാനം ആണെന്നും എനിക്ക് അറിയാം, 'ഗംഭീര്‍ ഫേസ് ബുക്കിലൂടെ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."