ഭാര്യയെ വെട്ടിക്കൊന്ന യുവാവിന് ജീവപര്യന്തം തടവ്
ആലപ്പുഴ: വസ്തു തര്‍ക്കത്തിന്റെ പേരില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ യുവാവിന് ജീവപര്യന്തം തടവ്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് അലി മന്‍സിലില്‍ സബിതയെ കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് സന്ദീപിന് (സല്മാന് -37) കോടതി ശിക്ഷ വിധിച്ചത്. ആലപ്പുഴ അഡിഷനല്‍ ജില്ലാ സെഷന്‍സ് കോടതി 3 ജഡ്ജി പി.എന്‍ സീതയാണ് ശിക്ഷ വിധിച്ചത്.
2017 മാര്‍ച്ച് ഏഴിന് പകല്‍ രണ്ടിനായിരുന്നു സംഭവം. ഇരുവരും തമ്മില്‍ വഴക്ക് പതിവായതിനെതുടര്‍ന്ന് സബിത പള്ളി കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. ഇതോടെ സന്ദീപിന്റെ പേരിലുള്ള വസ്തു സബിതയുടെയും കുട്ടിയുടെയും കൂടി പേരിലാക്കാന്‍ ധാരണയായി. എന്നാല്‍ സന്ദീപ് വീണ്ടും ശാരീരിക ഉപദ്രവം തുടര്‍ന്നപ്പോള്‍ സബിത കുടുംബ കോടതിയെ സമീപിച്ചു. കോടതിനിര്‍ദേശ പ്രകാരം ഇരുവരും ഒന്നിച്ച് താമസിക്കവെയായിരുന്നു കൊലപാതകം. വീട്ടില്‍വച്ച് വെട്ടുകത്തികൊണ്ട് സന്ദീപ് സബിതയെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."