പെരിങ്ങത്തൂരില്‍ കാണാതാവുന്നവര്‍ കൂടുന്നു: ഇരുട്ടില്‍തപ്പി പൊലിസ്
ചൊക്ലി: ചൊക്ലി പൊലിസ് സ്റ്റേഷന്‍ പരിധിയിലെ പെരിങ്ങത്തൂരിലും പരിസരങ്ങളിലും മാനസിക അസ്വസ്ഥതയുള്ളവരെ കാണാതാവുന്നത് തുടര്‍സംഭവമാകുന്നു.
ഇവരെ കുറിച്ചു പിന്നീട് വിവരങ്ങളില്ലാതാവുന്നതാണ് ജനങ്ങളില്‍ ആശങ്ക പരത്തുന്നത്.
ഇവിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ പുത്തന്‍ പുരയില്‍ മുസ്തഫ, എടത്തിപൊയില്‍ പോക്കര്‍ എന്നിവരെ കുറിച്ച് ഒരു വിവരവുമില്ലാതെ കുടുംബങ്ങള്‍ കണ്ണീര്‍ വാര്‍ക്കുമ്പോഴാണ് വീണ്ടും ഒരാളെ കൂടി കാണാതാവുന്നത്. കടവത്തൂര്‍ പ്രദേശത്തും മുന്‍പ് രണ്ടുപേരെ കാണാതായിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി രണ്ടുമുതല്‍ കാണാതായ പെരിങ്ങത്തൂരിലെ കല്ലാട്ടുപുറത്ത് റഷീദിനെ(52) ഇത് വരെ കണ്ടെത്താനായില്ല.
ആറടി ഉയരവും, വെളുത്ത നിറവുമുള്ള ഇദ്ദേഹത്തിന് മാനസിക അസ്വസ്ഥതയുണ്ടായിരുന്നു. ഇദ്ദേഹത്തെ കണ്ടുകിട്ടുന്നവര്‍ ചൊക്ലി പൊലിസ് സ്റ്റേഷനിലോ(0490 2338223), അല്ലെങ്കില്‍ 9895113551 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."