HOME
DETAILS
MAL
സഹകരണസംഘം രണ്ടാം ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടു
backup
December 04 2018 | 22:12 PM
തിരുവനന്തപുരം: പ്രാഥമിക ടൂറിസം സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനമേഖല താലൂക്കുകളിലായി ചുരുക്കുന്നത് ലക്ഷ്യമിട്ടുള്ള കേരള സഹകരണസംഘം രണ്ടാം ഭേദഗതി ബില്‍ സബ്ജക്റ്റ് കമ്മറ്റിക്ക് വിട്ടു. പ്രാഥമിക ടൂറിസം സഹകരണസംഘങ്ങള്‍ കൃത്യമായ ലക്ഷ്യമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബില്‍ അവതരിപ്പിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. പ്രാഥമിക ടൂറിസം സംഘങ്ങളുടെ പ്രവര്‍ത്തന പരിധി നിശ്ചയിച്ചിട്ടില്ല. അവയക്ക് ഏകീകൃത സ്വഭാവവും ആവശ്യമാണ്. ആ സാഹചര്യത്തിലാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിനായി ബില്‍ കൊണ്ടുവന്നിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സി. ദിവാകരന്, വി. ജോയ് എന്നിവര്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."