വനിതാമതില്‍: വിപുലമായ പ്രചാരണ പരിപാടി നടത്താന്‍ എല്‍.ഡി.എഫ് തീരുമാനം
തിരുവനന്തപുരം: ജനുവരി ഒന്നിന് കാസര്‍കോട് വരെ സംഘടിപ്പിക്കുന്ന വനിതാ മതിലിനായി വിപുലമായ പ്രചാരണ പരിപാടികള്‍ നടത്താന്‍ ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഈ മാസം എട്ടിന് എല്ലാ ജില്ലയിലും ഇടതുമുന്നണി യോഗം ചേരും. മുന്നണിയുടെ സംസ്ഥാന നേതാക്കള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കും. നാളെ മഹിളാ സംഘടനകളുടെ യോഗവും 15ന് മുന്‍പായി നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ബൂത്ത് തലം വരെ സംഘാടക പ്രവര്‍ത്തനം നടത്താനും തീരുമാനിച്ചു. പ്രതിലോമ ശക്തികള്‍ക്കെതിരേ പ്രതികരിക്കുന്ന എല്ലാ മഹിളാ സംഘടനകളുടെയും പങ്കാളിത്തം ഉറപ്പാക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എല്ലാ പഞ്ചായത്തിലും വനിതകളുടെ കാല്‍നട പ്രചാരണ യാത്രയും ഗൃഹസന്ദര്‍ശനവും സംഘടിപ്പിക്കും. തുടര്‍ച്ചയായ ആശയ പ്രചാരണവും നടത്തും. രാജ്യത്തെ ഏറ്റവും വലിയ വനിതാമുന്നേറ്റമാക്കി വനിതാമതിലിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."