HOME
DETAILS
MAL
സമുദായ ചേരിതിരിവുണ്ടാക്കുന്ന വര്‍ഗീയ മതിലാകും: ലതികാ സുഭാഷ്
backup
December 04 2018 | 22:12 PM
കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന വനിതാമതില്‍ കേരളത്തിലെ വിവിധ സമുദായങ്ങളെ ചേരിതിരിക്കുന്ന വര്‍ഗീയ മതിലായി മാറുമെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ആരോപിച്ചു. സാമുദായിക സ്പര്‍ധയ്ക്ക് ആക്കം കൂട്ടാന്‍ മാത്രമേ വനിതാമതില്‍ ഉപകരിക്കുകയുള്ളൂവെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരിപാടിയുടെ സംഘാടകസമിതിയില്‍ സി.പി.എമ്മിന്റെ വനിതാ ജനപ്രതിനിധികളെ പോലും പങ്കെടുപ്പിക്കാതെ സ്ത്രീവിരുദ്ധതയുടെ വന്മതിലാണ് സര്‍ക്കാര്‍ തീര്‍ക്കുന്നത്. പ്രളയത്തിന് ശേഷം വനിതാമതില്‍ തീര്‍ത്ത് സര്‍ക്കാര്‍ കേരളത്തില്‍ ഒരു വര്‍ഗീയ ദുരന്തത്തിന് കൂടി വഴിമരുന്നിടുകയാണ്. ബി.ജെ.പിയും സംഘ്പരിവാറും വര്‍ഷങ്ങളായി നടത്തിവരുന്ന സാമുദായിക സ്പര്‍ധയ്ക്ക് ആക്കം കൂട്ടാനേ മതില് ഉപകരിക്കുകയുള്ളൂവെന്നും ലതിക പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."