HOME
DETAILS
MAL
എരുമേലി വിമാനത്താവളത്തിനുള്ള നടപടി അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം: മുഖ്യമന്ത്രി
backup
December 04 2018 | 22:12 PM
തിരുവനന്തപുരം: എരുമേലിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതിനുള്ള അന്തിമ റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെ.എസ്.ഐ.ഡി.സിയുമായി ഒപ്പുവച്ച ധാരണാപത്രപ്രകാരം പദ്ധതിക്കാവശ്യമായ അംഗീകാരം, അനുമതി എന്നിവയും കണ്‍സള്‍ട്ടന്റ് ആണ് ലഭ്യമാക്കേണ്ടതെന്ന് പി.സി ജോര്‍ജിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.
ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെ ആണ് നിര്‍ദിഷ്ട വിമാനത്താവളത്തിന്റെ ടെക്നോ ഇക്കണോമിക്ക് ഫീസിബിലിറ്റി പഠനവും പരിസ്ഥിതി ആഘാത പഠനവും നടത്തുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. അവര്‍ പ്രാരംഭ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."