HOME
DETAILS
MAL
ശബരിമലയില്‍ നിരോധനാജ്ഞ ശനിയാഴ്ച വരെ നീട്ടി
backup
December 04 2018 | 22:12 PM
പത്തനംതിട്ട: ശബരിമലയില്‍ നിരോധനാജ്ഞ നാലു ദിവസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ തീരുമാനം. ഇന്നലെ അര്‍ധരാത്രിയോടെ നിരോധനാജ്ഞ അവസാനിക്കാനിരിക്കെ ജില്ലാ കലക്ടര്‍ പി.ബി നൂഹ് ഇന്നലെ വൈകിട്ടാണ് നിരോധനാജ്ഞ നീട്ടിക്കൊണ്ട് ഉത്തരവിറക്കിയത്.
ഇതോടെ ഇലവുങ്കല്‍, നിലക്കല്‍, പമ്പ, സന്നിധാനം എന്നീ നാലിടങ്ങളില്‍ ഡിസംബര്‍ എട്ട് അര്‍ധരാത്രി വരെ നിരോധനാജ്ഞ തുടരും. ജില്ലാ പൊലിസ് മേധാവിയുടെയും ശബരിമല എ.ഡി.എമ്മിന്റെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കലക്ടറുടെ ഉത്തരവ്.
നിരോധനാജ്ഞ നീട്ടിയെങ്കിലും ഭക്തര്‍ക്ക് സംഘം ചേര്‍ന്നു പോകുന്നതിനോ ശരണം വിളിക്കുന്നതിനോ തടസം ഇല്ലെന്നു കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."