തുള്ളലില്‍ കാര്യമുണ്ട് ഈ 'പൊലിസാശാ'ന്
കാഞ്ഞങ്ങാട്: തുള്ളല്‍ ചമയം അഴിക്കുന്ന മത്സരാര്‍ഥി ആശാനെ ചൂണ്ടിക്കാട്ടി. ആശാനൊരു പഴയ എസ്.ഐയാണ്. എസ്.ഐക്കെന്താ തുള്ളലില്‍ കാര്യം എന്നു ചോദിക്കരുത്. ഈ റിട്ടയേര്‍ഡ് സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ മണലൂര്‍ ഗോപിനാഥിന്റെ കളരിയില്‍ വിളയുന്നത് തുള്ളല്‍ പ്രതിഭകള്‍ തന്നെയാണ്. ഓട്ടന്‍ തുള്ളല്‍ പരിശീലകനായ ഈ 'പൊലിസാശാന്‍' ഇക്കുറി സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തിയത് ആറു തുള്ളല്‍ പ്രതിഭകളുമായാണ്. ആറുപേരും എ ഗ്രേഡ് നേടി.
തൃശൂര്‍ മണലൂരില്‍ സ്വന്തമായി കൂത്തമ്പലം സ്ഥാപിച്ച് ഓട്ടന്‍ തുള്ളല്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്ന റിട്ട. തൃശൂര്‍ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ മണലൂര്‍ ഗോപിനാഥാണ് പൊലിസങ്കിളെന്ന ഈ പൊലിസാശാന്‍. ഇക്കുറി തൃശൂരില്‍നിന്ന് ആദിത്ത് കൃഷ്ണയുമായും മലപ്പുറത്തുനിന്ന് പ്രണവ്, ഭാവന, ഏകന, അമന്‍, മീനാക്ഷി എന്നീ ആറു പേരുമായാണ് ഗോപിനാഥാശാന്‍ കാഞ്ഞങ്ങാടേക്ക് വണ്ടി കയറിയത്. ആറുപേരും എ ഗ്രേഡ് നേടിയതോടെ ആശാന്റെ കൂത്തമ്പലം പ്രതിഭകളുടെ വിളനിലമായി.
1984ല്‍ പൊലിസ് സെലക്ഷന്‍ കിട്ടിയ മണലൂര്‍ ഗോപിനാഥ് 2018ലാണ് വിരമിക്കുന്നത്. സ്‌കൂള്‍ തലത്തില്‍ ഓട്ടന്‍ തുള്ളല്‍ മത്സരങ്ങളില്‍ പങ്കെടുത്തിരുന്ന ഗോപിനാഥ് പക്ഷെ, പൊലിസില്‍ ചേര്‍ന്നതിനു ശേഷമാണ് കലാമണ്ഡലം ഗോപിനാഥിന്റെ ശിക്ഷണത്തില്‍ കലാമണ്ഡലത്തില്‍ ഓട്ടന്‍ തുള്ളല്‍ പഠിക്കുന്നത്. വകുപ്പുതല അനുമതി വാങ്ങി ഒരു വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കി കലാമണ്ഡലം വിട്ട അദ്ദേഹം തൃശൂര്‍ മണലൂരിലെ വീടിനോട് ചേര്‍ന്ന് കൂത്തമ്പലവും പണിതു. തുള്ളലില്‍ ശിഷ്യര്‍ അടിവച്ച് കയറിയപ്പോള്‍ ആശാനും പ്രശസ്തനായി. വിരമിച്ച ശേഷം തുള്ളല്‍ പരിശീലനത്തില്‍ സജീവമായി. ഇപ്പോള്‍ വിവിധ ജില്ലകളിലെ 30 ഓളം പേര്‍ ഗോപിനാഥിന്റെ കൂത്തമ്പലത്തില്‍ പഠനം നടത്തുന്നു. ഇവരില്‍ 13ഓളം പേര്‍ പ്രൊഫഷനല്‍ പരിപാടികളില്‍ സജീവമാണ്. 10 വര്‍ഷത്തോളമായി സ്‌കൂള്‍ കലോത്സവത്തില്‍ സജീവമായ പൊലിസ് ആശാന് സംസ്ഥാനത്തുടനീളം ശിഷ്യരുണ്ട്. തൃശൂര്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ അദ്ദേഹം പരിശീലിപ്പിച്ച 13 പേരും എ ഗ്രേഡ് നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."