HOME
DETAILS
MAL
സത്യഗ്രഹമിരിക്കുന്ന എം.എല്‍.എമാരെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു
backup
December 04 2018 | 22:12 PM
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കുക, ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് നടത്തുന്ന സമരത്തിന്റെ ഭാഗമായി നിയമസഭാ കവാടത്തിനു മുന്നില്‍ സത്യഗ്രഹം തുടരുന്ന യു.ഡി.എഫ് എം.എല്‍.എമാരായ വി.എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുല്ല, പ്രൊഫ. എന്‍. ജയരാജ് എന്നിവരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ഇ.പി ജയരാജനും സന്ദര്‍ശിച്ചു.
ഇന്നലെ സഭാ നടപടികള്ക്കിടിയ്ക്കാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. തിങ്കളാഴ്ച രാത്രി സ്പീക്കറും ഇന്നലെ വി.എം സുധീരനും എം.എല്‍.എമാരെ സന്ദര്‍ശിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."