HOME
DETAILS
MAL
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എതിര്‍പ്പ് മയപ്പെടുത്താന്‍ യോഗം വിളിച്ച് അമിത്ഷാ
backup
December 01 2019 | 05:12 AM
ന്യൂഡല്‍ഹി: പൗരത്വബില്‍ പാര്‍ലമെന്റില്‍ വീണ്ടും അവതരിപ്പിക്കാനിരിക്കെ അതിനെതിരായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ എതിര്‍പ്പ് മയപ്പെടുത്താന്‍ പദ്ധതിയുമായി അമിത്ഷാ.
ഇതിനായി എട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും രാഷ്ട്രീയപ്പാര്‍ട്ടി നേതാക്കളും വിദ്യാര്‍ഥി നേതാക്കളുമായും കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ചയും ശനിയാഴ്ചയുമായിരുന്നു കൂടിക്കാഴ്ച.
പൗരത്വബില്ലിനെതിരേ അസം ഉള്‍പ്പടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത എതിര്‍പ്പാണുള്ളത്. ഈ സാഹചര്യത്തില്‍ ബില്‍ തയാറായിട്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല.
യോഗ തീരുമാനങ്ങള്‍ അനുകൂലമായാല്‍ വരുന്ന ആഴ്ചയില്‍ തന്നെ ബില്‍ സഭയില്‍ അവതരിപ്പിക്കാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."