കരിപ്പൂരിലെ ജീവനക്കാര്‍ കൂട്ടത്തോടെ കണ്ണൂരിലേക്ക്
കൊണ്ടോട്ടി:കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ കൂട്ടത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിലേക്ക്. എമിഗ്രേഷന്‍, കസ്റ്റംസ്, കേന്ദ്ര സുരക്ഷാ സേന എന്നിവയില്‍ നിന്ന് ജീവനക്കാരെ കണ്ണൂരിലേക്ക് മാറ്റിയത്.
കേന്ദ്ര സുരക്ഷാ സേനയായ സി.ഐ.എസ്.എഫില്‍ 600 പേരാണ് കണ്ണൂരിലേക്ക് വേണ്ടത്. ഇതില്‍ കരിപ്പൂരില്‍ നിന്ന് ഒരു സംഘത്തെ കണ്ണൂരിലേക്ക് മാറ്റുന്നുണ്ട്.കരിപ്പൂരിലെ മുന്‍ ഡെപ്യൂട്ടി കമാഡന്റ് ഡാനിയേല്‍ ഡിസൂസയുടെ കീഴിലാണ് കണ്ണൂര്‍ വിമാനത്താവളത്തിലെ സി.ഐ.എസ്.എഫ്. കരിപ്പൂര്‍ എമിഗ്രേഷനില്‍ നിന്ന് ഇരുപതോളം പേരെയാണ് കണ്ണൂരിലേക്ക് മാറ്റുന്നത്.
ഇതോടെ കരിപ്പൂരില്‍ ജീവനക്കാരുടെ കുറവ് കാര്യമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കസ്റ്റംസ്, എമിഗ്രേഷന്‍ പരിശോധനകള്‍ക്ക് ജീവനക്കാരുടെ കുറവ് നികത്താനും ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
ഇതിനിടെ സഊദിക്ക് പിറകെ കൂടുതല്‍ വിമാനങ്ങള്‍ കരിപ്പൂരിലേക്ക് സര്‍വിസിന് തയാറെടുക്കുന്നു. എയര്‍ഇന്ത്യ, എമിറേറ്റ്സ്,ഫ്ളൈദുബൈ,സില്‍ക്ക് എയര്‍ തുടങ്ങിയ വിമാനങ്ങള്‍ സര്‍വിസിനുള്ള ശ്രമങ്ങള്‍ തുടങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."