HOME
DETAILS
MAL
രാഹുലിനും മനു - സുമീത് സഖ്യത്തിനും കിരീടം
backup
August 01 2017 | 00:08 AM
ന്യൂഡല്‍ഹി: നൈജീരിയയില്‍ നടന്ന ലഗോസ് അന്താരാഷ്ട്ര ചാലഞ്ച് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ രാഹുല്‍ യാദവ് പുരുഷ സിംഗിള്‍സിലും മനു അത്രി- ബി സുമീത് റെഡ്ഡി സഖ്യം പുരുഷ ഡബിള്‍സിലും കിരീടം സ്വന്തമാക്കി.
ഇന്ത്യന്‍ ഫൈനല്‍ കണ്ട സിംഗിള്‍സ് പോരാട്ടത്തില്‍ രാഹുല്‍ കരണ്‍ രാജന്‍ രാജരാജനെ 21-15, 21-13 എന്ന സ്‌കോറിന് പരാജയപ്പെടുത്തുകയായിരുന്നു. സെമിയില്‍ ടോപ് സീഡ് മിഷ സില്‍ബെര്‍മനെ അട്ടിമറിച്ചാണ് രാഹുല്‍ ഫൈനലിലേക്ക് മുന്നേറിയത്.
പുരുഷ ഡബിള്‍സില്‍ മനു- സുമീത് സഖ്യം നൈജീരിയന്‍ സഖ്യമായ ഗോഡ്‌വിന്‍ ഒലോഫ്വ- അനൗല്വാപോ ജ്വാന്‍ ഒപയോരി സഖ്യത്തെ 21-13, 21-15 എന്ന സ്‌കോറിന് അനായാസം വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."