മിലിട്ടറി സ്കൂളുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം
കരസേനയുടെ കീഴിലുള്ള അഞ്ചു രാഷ്ട്രീയ മിലിട്ടറി സ്കൂളുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ചാലി (ഷിംലാ ഹില്‍സ്, ഹിമാചല്‍പ്രദേശ് 173217), അജ്മീര്‍ (രാജസ്ഥാന് 305001), ബല്‍ഗാം (കര്‍ണാടക 590009), ബംഗളുരു (പി.ബി. നമ്പര്‍ 25040, മ്യൂസിയം റോഡ് കര്‍ണാടക 560025), ധോല്‍പൂര്‍ (രാജസ്ഥാന് 328028) എന്നീ മിലിട്ടറി സ്കൂളുകളില്‍ ആറ്, ഒന്‍പത് ക്ലാസുകളിലെ പ്രവേശനത്തിനാണ് അപേക്ഷ ക്ഷണിച്ചത്.
ആണ്‍കുട്ടികള്‍ക്കു മാത്രമാണ് പ്രവേശനം. സി.ബി.എസ്.ഇ അഫിലിയേഷനുള്ള സ്കൂളുകളാണിവ. ആറാം ക്ലാസ് പ്രവേശനത്തിന് 10നും 11നുമിടയ്ക്കു പ്രായമുള്ളവര്‍ക്കും ഒന്‍പതാം ക്ലാസ് പ്രവേശനത്തിന് 13നും 14നുമിടയ്ക്കു പ്രായമുള്ളവര്‍ക്കും അപേക്ഷിക്കാം. 2017 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും.
സൈനിക നടപടിക്കിടയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ആറുമാസത്തെ ഇളവുണ്ട്.
ഡിസംബര്‍ 18ന് ഒ.എം.ആര്. പ്രവേശനപരീക്ഷ നടക്കും. ആറാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇന്റലിജന്‍സ്, ജനറല്‍ നോളജ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് എന്നിവയില്‍നിന്ന് അഞ്ചാം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളുണ്ടാകും. ഒന്‍പതാം ക്ലാസിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷ്, ഹിന്ദി, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്സ്, സയന്‍സ് എന്നിവയില്‍നിന്നും എട്ടാംക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാകും ഉണ്ടാകുക.
അപേക്ഷാഫോമും പ്രോസ്പെക്ടസും അതതു മിലിട്ടറി സ്കൂളുകളില്‍നിന്നു 550 രൂപ നല്‍കിയും ഡി.ഡി നല്‍കിയും (പട്ടിക വിഭാഗക്കാരെങ്കില്‍ 275 രൂപ) വാങ്ങാം.
തപാലില്‍ വേണ്ടവര്‍ സ്വന്തം മേല്‍വിലാസം പൂര്‍ണമായും എഴുതിയ ഒരു സ്ലിപ്പ്, ആ മിലിട്ടറി സ്കൂളിന്റെ പ്രിന്‍സിപ്പലിന്റെ പേരിലെടുത്ത 600 രൂപയുടെ (പട്ടിക വിഭാഗക്കാരാണെങ്കില്‍ 325 രൂപയുടെ) ഡി.ഡി എന്നിവയടക്കം അപേക്ഷ അയയ്ക്കണം.
പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട മിലിട്ടറി സ്കൂളില്‍ ഒക്ടോബര്‍ ഒന്നിനകം ലഭിക്കണം.
പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് www.rasthr-iyamilitaryschools.in എന്ന വെബ്സൈറ്റില്‍ കിട്ടും.
ഓരോ സ്കൂളിന്റെയും വിശദാംശങ്ങള്‍ വെബ്സൈറ്റിലെ ബന്ധപ്പെട്ട ലിങ്കില്‍ ലഭിക്കും.
വിലാസം:
www.rasthriyamilitaryschools.in
അപേക്ഷിക്കാവുന്ന അവസാന തിയതി: ഒക്ടോബര്‍ 01
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."