അപേക്ഷകരുടെ എണ്ണത്തില്‍ വന്‍വര്‍ധനവ്: ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷകരുടെ തിക്കും തിരക്കും
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുളള വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.
സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പ്,പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പ് , ഐ.ടി.സി ഫീ റീ ഇംബേഴ്‌സ്‌മെന്റ്, ഉറുദു സ്‌കോളര്‍ഷിപ്പ് , കമ്പനി സെക്രട്ടറി, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി , സിവില്‍ സര്‍വിസ് തുടങ്ങിയ സ്‌കോളര്‍ഷിപ്പുകള്‍ക്കായുള്ള അപേക്ഷകരുടെ എണ്ണത്തിലാണ് മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍വര്‍ധനവ് ഉണ്ടായിരിക്കുന്നത്. സി.എച്ച് മുഹമ്മദ് കോയ സ്‌കോളര്‍ഷിപ്പിന് അപേക്ഷകരുടെ കുറവ് മൂലം ഇതുവരെയും അനുവദിച്ച തുക പൂര്‍ണമായും വിനിയോഗിക്കാന്‍ സാധിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് സ്‌കോളര്‍ഷിപ്പിനായി അനുവദിച്ചിരുന്ന പത്തുകോടി രൂപ എട്ടുകോടിയാക്കി ചുരുക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം 3000 പേര്‍ക്ക് നല്‍കുന്ന സ്‌കോളര്‍ഷിപ്പിനായി 4605 പേരാണ് അപേക്ഷിച്ചിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്ഥാപനങ്ങളെ മാത്രമേ പരിഗണിച്ചിട്ടുള്ളൂവെന്നതും ശ്രദ്ധേയമാണ്. ചരിത്രത്തിലാധ്യമായാണ് അനുവദിച്ച തുകക്ക് അപ്പുറത്ത് അപേക്ഷകരുണ്ടായതെന്ന് വകുപ്പ് അധികൃതര്‍ പറയുന്നു. അതിനാല്‍ സി.എച്ച് സ്‌കോളര്‍ഷിപ്പിനായി അനുവദിച്ചിരിക്കുന്ന തുക വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് വകുപ്പ്.
എസ്.എസ്.എല്‍.സി, പ്ലസ്ടു, വി.എച്ച്.എസ്.ഇ, ബിരുദ, ബിരുദാനന്തര കോഴ്‌സുകള്‍ക്കായി നല്‍കുന്ന പ്രഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളര്‍ഷിപ്പിനും അപേക്ഷകരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. കഴിഞ്ഞ വര്‍ഷം എല്ലാ വിഭാഗത്തില്‍ നിന്നുമായി 3646 അപേക്ഷകരാണ് ഉണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്ടു വിഭാഗങ്ങളില്‍ നിന്നു മാത്രമായി 3529 അപേക്ഷകരുണ്ട്. ഐ.ടി.സി ഫീ റീ ഇംബേഴ്‌സ്‌മെന്റ് സ്‌കീമില്‍ മുന്‍വര്‍ഷം തിരഞ്ഞെടുപ്പിന് സാധ്യതയില്ലാത്ത വിധം അപേക്ഷകര്‍ കുറവായിരുന്നു. എന്നാല്‍ ഈ വര്‍ഷം ആകെ 3000 പേര്‍ക്കുള്ള സ്‌കോളര്‍ഷിപ്പിന് 6783 അപേക്ഷകരുണ്ട്.
ഉര്‍ദു സ്‌കോളര്‍ഷിപ്പിന് കഴിഞ്ഞ വര്‍ഷം 341 പേരായിരുന്നു അപേക്ഷിച്ചതെങ്കില്‍ ഈ വര്‍ഷം അത് 531 പേരായി. വിദ്യാഭ്യാസ രംഗത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായ എല്ലാ മേഖലയിലെയും സ്‌കോളര്‍ഷിപ്പുകള്‍ക്ക് വകുപ്പ് അപേക്ഷ ക്ഷണിച്ചുകഴിഞ്ഞു. അവയില്‍ മിക്കതിന്റെയും വിതരണ നടപടികളും പൂര്‍ത്തിയായി.
ബാക്കിയുള്ളവ ഈ മാസത്തോടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് വകുപ്പ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."