പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ എയര്‍ ഇന്ത്യ ജീവനക്കാരെ സഊദിയില്‍ തടഞ്ഞുവച്ചു
ന്യൂഡല്‍ഹി: പാസ്പോര്‍ട്ടിന്റെ ഒറിജിനല്‍ കോപ്പി കയ്യിലില്ലാത്തതിനാല്‍ എയര്‍ ഇന്ത്യയുടെ നാലു ജീവനക്കാരെ സഊദി അറേബ്യയില്‍ തടഞ്ഞുവച്ചു. കഴിഞ്ഞ ആഴ്ചയാണ് സംഭവം. സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യാര്‍ത്ഥം എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ തങ്ങളുടെ പാസ്പോര്‍ട്ട് ജിദ്ദയിലെ ഇമിഗ്രേഷന്‍ ഓഫിസില്‍ സമര്‍പ്പിച്ചതായിരുന്നു.
അതിനു ശേഷം പാസ്പോര്‍ട്ടിന്റെ കോപ്പിയാണ് കയ്യില്വച്ചിരുന്നത്. മുംബൈയില്‍ നിന്ന് ജിദ്ദയിലെത്തിയ വിമാനത്തിലെ ജീവനക്കാര്‍ ഹോട്ടലിലേക്ക് പോകുമ്പോഴാണ് സഊദി പൊലിസ് പാസ്പോര്‍ട്ട് കാണിക്കാന്‍ ആവശ്യപ്പെട്ടതും ഇവരെ തടഞ്ഞുവച്ചതും. ഒറിജിനല്‍ യാത്രാ രേഖകള്‍ കാണിക്കാത്തതിനെത്തുടര്‍ന്ന് ഇവരെ പൊലിസ് വാനില്‍ കയറ്റുകയും ഫോണ്‍ വാങ്ങിവെക്കുകയും ചെയ്തു.
തുടര്‍ന്ന് സഹജീവനക്കാര്‍ എയര്‍ ഇന്ത്യ അധികൃതരെ വിവരമറിയിക്കുകയും. പൊലിസുമായി ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയപ്പോഴാണ് ഇവരെ വിട്ടയച്ചത്. ഇമ്മിഗ്രേഷന്‍ വിഭാഗവും പൊലിസിനുമിടയിലെ ആശയവിനിമയത്തില്‍ വന്ന വീഴ്ചയാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."