മൂരാട് പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തം
വടകര: ഗതാഗതകുരുക്ക് പതിവായ മൂരാട് പുതിയ പാലത്തിനായി മുറവിളി ശക്തം. പാലത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക, പുതിയ പാലം ഉടന്‍ പണിയുക എന്നീ ആവശ്യങ്ങളുമായി മോട്ടോര്‍ തൊഴിലാളികള്‍ ( സി.ഐ.ടി.യു) ബഹുജന ധര്‍ണ സംഘടിപ്പിച്ചു.
ദേശീയപാതയിലൂടെ നിരന്തരം പോകുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ വീതികുറഞ്ഞ മൂരാട് പാലത്തിലെത്തുമ്പോള്‍ കുരുക്കില്‍പ്പെടുന്നത് നിത്യസംഭവമാണ്. പുതിയ പാലം പണിയാന്‍ കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ 50 കോടി വകയിരുത്തിയിട്ടും കേന്ദ്ര അനുമതിയുടെ പേരില്‍ നിര്‍മാണം വൈകുകയാണ്. ഇക്കാര്യത്തില്‍ വ്യാപക പ്രതിഷേധം ഉയരുകയാണ്.
മൂരാട് പാലത്തിനു സമീപം നടന്ന ധര്‍ണ ലോയേഴ്‌സ് യൂനിയന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് അഡ്വ. ഇ.കെ നാരായണന്‍ ഉദ്ഘാടനം ചെയ്തു.
എ. സോമശേഖരന്‍ അധ്യക്ഷനായി. മോട്ടോര്‍ ആന്‍ഡ് എന്‍ജിനീയറിങ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ലാ സെക്രട്ടറി കെ.കെ മമ്മു, കെ. ജയകൃഷ്ണന്‍, കെ. രവി, രമേശന്‍, രാമചന്ദ്രന്‍, ദാമോദരന്‍, കെ.കെ സിനേഷ് പ്രസംഗിച്ചു. ടി. ബാലന്‍ സ്വാഗതവും കെ.എം രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."