HOME
DETAILS
MAL
ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് അക്വേറിയം ജിദ്ദയില്‍
backup
December 01 2019 | 10:12 AM
ജിദ്ദ: ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് അക്വേറിയം ജിദ്ദയില്‍ തയ്യാറായി. അക്വേറിയത്തില്‍ 2000 മത്സ്യങ്ങളെ ഉള്‍കൊള്ളാനാകും. ജര്‍മ്മന്‍ ഉപ്പും മധുരവും ചേര്‍ന്ന മിശ്രിതമാണ് അക്വേറിയത്തിലെ വെള്ളമായി ഉപയോഗിച്ചിരിക്കുന്നത്.
ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലോകത്തെ ഏറ്റവും വലിയ വിമാനത്താവള അക്വേറിയം തയ്യാറാക്കിയിട്ടുള്ളത്. 2000 മത്സ്യങ്ങള്‍ക്ക് കഴിയാന്‍ ശേഷിയുള്ള അക്വേറിയത്തില്‍ അപൂര്‍വ്വ ഇനത്തില്പെട്ടതടക്കം നിരവധി മത്സ്യങ്ങളുണ്ട്.
14 മീറ്റര്‍ ഉയരവും 10 മീറ്റര്‍ വ്യാസവും ഒരു ദശലക്ഷം ലിറ്റര്‍ ശേഷിയുമുള്ള ലോകത്തെ ഏറ്റവും വലിയ വിമാനത്താവള അക്വേറിയമാണ് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ്അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി വക്താവ് ഇബ്രാഹിം അല്‍ റോസാ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."