HOME
DETAILS
MAL
'മോദി സര്‍ക്കാര്‍ കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു'
backup
August 01 2017 | 02:08 AM
പേരാമ്പ്ര: രാജ്യത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചും കാര്‍ഷിക രാജ്യമെന്നത് വിസ്മരിച്ചും കര്‍ഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ് മോദി സര്‍ക്കാരെന്ന് അഖിലേന്ത്യാ കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി വി. ചാമുണ്ണി അഭിപ്രായപ്പെട്ടു.
കിസാന്‍ സഭാ ജില്ലാ ക്യാംപ് പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് കെ. നാരായണക്കുറുപ്പ് അധ്യക്ഷനായി. കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് ഐ.വി ശശാങ്കന്, കേര കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് എ. പ്രദീപന്, ജില്ലാ സെക്രട്ടറി രാജന് മാസ്റ്റര്‍, ഇ. കുഞ്ഞിരാമന്, എ.കെ ചന്ദ്രന് മാസ്റ്റര്‍, യൂസഫ് കോറോത്ത് സംസാരിച്ചു. കര്‍ഷക ക്ഷേമ പദ്ധതികളെക്കുറിച്ച് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ കെ. സിദ്ധാര്ത്ഥന് ക്ലാസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."