ഷെയ്‌ന് എതിരെ വാര്‍ത്ത വരണം, പെയ്ഡ് ന്യൂസ് ചെയ്യാന്‍ ആവശ്യപ്പെട്ടു; സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവിട്ട് സംവിധായകന്‍ സാജിദ് യഹിയ
കോഴിക്കോട്: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ പെയ്ഡ് ന്യൂസ് നല്‍കാന്‍ തന്റെ സുഹൃത്തിനോട് ഒരാള്‍ ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ സാജിദ് യഹിയ. സുഹൃത്തിനു വന്ന വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ അടക്കമാണ് സാജിദ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്.
പെയ്ഡ് ന്യൂസ് ചെയ്യണമെന്നാവശ്യപ്പെട്ട് മോജു മോഹന്‍ എന്ന തന്റെ സുഹൃത്തിനു വന്ന വാട്സാപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടാണ് സാജിദ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാന്‍ എനിക്ക് തോന്നിയില്ല. കാരണം ഷെയിന്‍ നിഗം വളര്‍ന്നു വരുന്ന ഒരു കലാകാരന്‍ ആണ്. ഇത് വായിച്ചതില്‍ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാല്‍ കഴിയുന്ന എല്ലാ ഓണ്‍ലൈന്‍ സപ്പോര്‍ട്ടും ഷെയിന്റെ കൂടെ ആയിരിക്കും. എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജും, അവനു വന്ന മെസേജിന്റെ സ്‌ക്രീന്‍ ഷോട്ടും ആണ് താഴെ. ഇങ്ങനെയായിരുന്നു സാജിദ് യഹിയയുടെ കുറിപ്പ് തുടങ്ങുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം
എന്റെ ഒരു പ്രിയ സുഹൃത്തിനുവന്ന മെസ്സേജ് ആണിത്.. ഇത് കണ്ടതിനു ശേഷം ഇത് ഇവിടെ പോസ്റ്റ് ചെയ്യാതിരിക്കാൻ എനിക്ക് തോന്നിയില്ല. കാരണം ഷെയിൻ നിഗം വളർന്നു വരുന്ന ഒരു കലാകാരൻ ആണ്. ഇത് വായിച്ചതിൽ പിന്നെ ഒരു കാര്യം ഉറപ്പിച്ചു. ഇനിയങ്ങോട്ട് എന്നാൽ കഴിയുന്ന എല്ലാ ഓൺലൈൻ സപ്പോർട്ടും ഷെയിന്റെ കൂടെ ആയിരിക്കും..
എന്ന എന്റെ പ്രിയ സുഹൃത്ത് എനിക്കയച്ച മെസ്സേജും, അവനു വന്ന മെസേജിന്റെ സ്ക്രീൻ ഷോട്ടും ആണ് താഴെ..
"കഴിഞ്ഞ പാർലിമെന്റ് തിരെഞ്ഞെടുപ്പിൽ നാലഞ്ചു സ്ഥാനാർത്ഥികൾക്ക് വേണ്ടി ഡിജിറ്റൽ മീഡിയ പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും നേതൃത്വം നൽകുന്നതിനും അവസരം ലഭിച്ചിരുന്നു. അന്നത്തെ ബന്ധത്തിൽ നിന്നും രണ്ടു ദിവസം മുന്നേ ഒരു മെസ്സേജ് വരികയുണ്ടായി. ഷെയിൻ നിഗം ആണ് വിഷയം. ന്യൂസ് പോർട്ടൽസ്, യൂട്യൂബ് ചാനൽ എന്നിവ ഉണ്ടോ? ഹിറ്റ് നു അനുസരിച്ചു പേയ്‌മെന്റ് കിട്ടും, ഷെയിൻ നിഗത്തിനു എതിരെ പോസ്റ്സ്, സ്റ്റോറീസ് വരണം. അതായത് "പൈഡ് ന്യൂസ് "..
വാർത്തകളിൽ നിന്ന് അറിഞ്ഞ ഷെയിൻ നിഗം വില്ലൻ ആയിരുന്നു.. പക്ഷെ പിന്നാമ്പുറങ്ങൾ അറിയാത്തത് കൊണ്ട് ഒരുതരത്തിലും പ്രതികരിക്കാൻ തോന്നിയിരുന്നില്ല. ഒരു കാര്യം ഉറപ്പാണ്.. ഷെയിൻ മാത്രമല്ല വില്ലൻ.. ഒതുക്കാൻ നല്ല ഗെയിം പ്ലാൻ നടക്കുന്നുണ്ട്..
#തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെ..
വിലക്കിനോട് യോജിപ്പില്ല.. ഒതുക്കലിനോടും.."
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."