തുടങ്ങിവെച്ച പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുഖ്യമന്ത്രിയായി താന്‍ മടങ്ങിയെത്തും- ഫഡ്‌നവിസ്
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി കസേരയിലേക്ക് വീണ്ടും തിരിച്ചുവരുമെന്ന് മുന്‍മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നവിസ്. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ഫഡ്നവിസിനെ അഭിനന്ദിക്കുന്ന പ്രമേയം മഹാരാഷ്ട്രാ നിയമസഭയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അവതരിപ്പിച്ചതിന് പിന്നാലെയാണ് ഫഡ്‌നാവിസ് ഇക്കാര്യം വ്യക്തമാക്കിയത്.
താന്‍ തന്നെ മുഖ്യമന്ത്രി ആവുമെന്ന തരത്തില്‍ തെരഞ്ഞെടുപ്പിന് മുമ്പ് ഫഡ്‌നവിസ് നടത്തിയ പ്രസ്താവനയെ നിയമസഭയില്‍ പ്രതിപക്ഷങ്ങള്‍ പരിഹസിച്ചതിന് അദ്ദേഹം മറുപടി നല്‍കി .തിരിച്ചെത്തുമെന്ന് താന്‍ പറഞ്ഞിരുന്നുവെന്ന് ഫഡ്നവിസ് സമ്മതിച്ചു. എന്നാല്‍ അതുസംബന്ധിച്ച ടൈം ടേബിള്‍ നല്‍കിയിരുന്നില്ല. ഒരു കാര്യം നിങ്ങള്‍ക്ക് ഉറപ്പു നല്‍കുന്നു. നിങ്ങള്‍ കുറച്ചു സമയം കാത്തിരിക്കേണ്ടിവരും. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പല പദ്ധതികളും പ്രഖ്യാപിക്കുകയും അവയുടെ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ഉദ്ഘാടനം നിര്‍വഹിക്കാന്‍ താന്‍ മടങ്ങിയെത്തും.
യോഗ്യതയ്ക്കപ്പുറം രാഷ്ട്രീയ കണക്കുകൂട്ടലുകള്‍ വിജയിച്ചതിനാലാണ് ബി.ജെ.പിക്ക് മഹാരാഷ്ട്രയില്‍ അധികാരത്തിലെത്താന്‍ കഴിയാതിരുന്നത് . നിയമസഭാ തെരഞ്ഞെടുപ്പില്‍ 70ശതമാനം മാര്‍ക്കാണ് ഞങ്ങള്‍ക്ക്. എന്നാല്‍ രാഷ്ട്രീയ ഗണിതം അര്‍ഹതയെ മറികടന്നുവെന്നും തെരഞ്ഞെടുപ്പില്‍ 40ശതമാനം മാര്‍ക്ക് ലഭിച്ചവര്‍ സര്‍ക്കാര്‍ രൂപീകരിച്ചുവെന്നും ഫഡ്നവിസ് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."