HOME
DETAILS

അനാദായകരമായ വിദ്യാലയങ്ങളിലെ നിയമനാംഗീകാരം; പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധന വേണ്ടെന്നുനിര്‍ദേശം

  
backup
August 08 2016 | 18:08 PM

%e0%b4%85%e0%b4%a8%e0%b4%be%e0%b4%a6%e0%b4%be%e0%b4%af%e0%b4%95%e0%b4%b0%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99

ചെറുവത്തൂര്‍: അനാദായകരമായ വിദ്യാലയങ്ങളിലെ നിയമനാംഗീകാരകാര്യത്തില്‍ പുതിയ നിര്‍ദേശം. മുഴുവന്‍ വേതനത്തിനും അര്‍ഹതയുണ്ടെങ്കില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് തന്നെ പരിശോധിച്ച് നിയമനാംഗീകാരം നല്‍കാം.

അനാദായകരമായ വിദ്യാലയങ്ങളില്‍ 2011-12 അധ്യയനവര്‍ഷം മുതല്‍ ദിവസവേതനത്തില്‍ നിയമനം നടത്താമെന്നും നിശ്ചിത അനുപാതത്തില്‍ കുട്ടികളുണ്ടെങ്കില്‍ അത്തരം നിയമനങ്ങള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പരിശോധിച്ച് ശമ്പളനിരക്കില്‍ അംഗീകരിച്ചു നല്‍കുമെന്നാണ് ജൂലൈ 30നു പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിയമനാംഗീകാരം പുനഃപരിശോധിക്കുന്നതിനു പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തില്‍ പ്രായോഗികബുദ്ധിമുട്ടുള്ളതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതിനാല്‍ എല്‍.പി, യു.പി  വിഭാഗങ്ങളിലെ ദിവസവേതനാടിസ്ഥാനത്തില്‍ നല്‍കിയിട്ടുള്ള നിയമനങ്ങള്‍ അതത് ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും ഹൈസ്‌കൂള്‍ വിഭാഗം അധ്യാപകരുടെ നിയമനം വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരും പരിശോധിക്കും. നിലവിലുള്ള ഉത്തരവുകളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തില്‍ അര്‍ഹതയുണ്ടെങ്കില്‍ നിയമനം മുഴുവന്‍ വേതനത്തിലും അംഗീകരിക്കും. അത്തരം നിയമനങ്ങള്‍ സൂപ്പര്‍ ചെക്ക് സെല്‍ ഓഫിസറുടെ നിശ്ചിത പരിശോധനയ്ക്കു വിധേയമാക്കണം.

കഴിഞ്ഞ അഞ്ചു വര്‍ഷമായി പ്രതിഫലമില്ലാതെ ജോലി ചെയ്യുന്ന അധ്യാപകര്‍ക്കുള്ള  നിയമനാംഗീകാര നടപടികള്‍ ലഘൂകരിക്കുന്നതിനു പുതിയ നിര്‍ദേശം കൊണ്ടു സാധിക്കും. ശരാശരി ഒരു ക്ലാസില്‍ 15 കുട്ടികളുള്ള വിദ്യാലയങ്ങളിലെ നിയമനങ്ങള്‍ മുഴുവന്‍ വേതനത്തിലും അംഗീകരിക്കാം എന്നുള്ളതാണു നിലവിലെ നിര്‍ദേശം.  പൊതുവിദ്യാഭ്യാസ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയാണ് സര്‍ക്കുലര്‍ വഴി പുതിയ നിര്‍ദേശം നല്‍കിയിട്ടുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  4 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  4 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  5 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  6 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  6 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  6 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  6 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  6 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  7 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  7 hours ago