സ്തൂപം തകര്‍ത്തവരെ അറസ്റ്റ് ചെയ്യണം: യു.ഡി.എഫ്
താമരശേരി: താമരശേരി ഗ്രാമപഞ്ചായത്ത് ബസ്ബേയോടനുബന്ധിച്ച് നിര്‍മിക്കുന്ന ഗാന്ധി പ്രതിമ സ്ഥാപിക്കാനുള്ള സ്തൂപവും സ്റ്റേജും തകര്‍ത്തവരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ് താമരശേരി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പഞ്ചായത്തിലെ ഇടതുപക്ഷ മെംബര്‍മാരാണ് ഇതിനു പിന്നിലുള്ളത്. എന്നാല്‍ ഇവര്‍ക്കെതിരേ പൊലിസ് യാതൊരു നടപടിയും എടുത്തിട്ടില്ല. പൊലിസ് നടപടികള്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കാനും പൊതുമുതല്‍ നശിപ്പിച്ചവരെ നിയമത്തിനു മുന്പില് കൊണ്ടണ്ടു വരുന്നതിനും കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജി നല്‍കാനും യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
പൊലിസ് നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് മൂന്നിന് രാവിലെ പത്തിന് താമരശേരി പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുമെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ചെയര്മാന് പി.എസ് മുഹമ്മദലി, കണ്‍വീനര്‍ പി.ഗിരീഷ് കുമാര്‍, നവാസ് ഈര്‍പ്പോണ, എ.പി ഹുസൈന്, പി.പി. ഹാഫിസ് റഹ്മാന് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."