HOME
DETAILS

ഇന്ത്യയും സഊദിയും 2020 ലെ ഹജ്ജ് കരാർ ഒപ്പ് വെച്ചു

  
backup
December 02 2019 | 01:12 AM

india-and-soudi-hajj-contract-signed
റിയാദ്: സഊദിയുമായി ഇന്ത്യ പുതിയ ഹജ്ജ് കരാറിൽ ഒപ്പ് വെച്ചു. 2020 വർഷത്തെ ഹജ്ജ് കരാറിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചത്. ഔദ്യോഗിക സന്ദർശത്തിനായി സഊദിയിലെത്തിയ ഇന്ത്യൻ ന്യൂനപക്ഷ കാര്യമന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വിയും സഊദി ഹജ്ജ്, ഉംറ മന്ത്രി മുഹമ്മദ് സാലിഹ് ബന്ദനും തമ്മിലാണ് പുതിയ കരാറിൽ ഒപ്പു വെച്ചത്. എന്നാൽ, മുൻവർഷത്തെ കരാറിൽ നിന്നും കൂടുതൽ വ്യത്യസ്തമല്ല പുതിയ കരാർ.
      2020 കരാറിൽ ഇരു രാജ്യങ്ങളും തമ്മിൽ ഒപ്പ് വെച്ചെങ്കിലും തീർത്ഥാടക ക്വാട്ടയിൽ വർദ്ധനവില്ല. കഴിഞ്ഞ വർഷത്തെ ഇന്ത്യൻ ഹജ്ജ് ക്വാട്ടയായിരുന്ന രണ്ട് ലക്ഷം തീർഥാടകർ എന്നത് തന്നെയായിരിക്കും 2020 ലും തുടരുക. ഇന്ത്യയിൽ നിന്നുള്ള ഹാജിമാർക്കുള്ള സേവനങ്ങളും നടപടിക്രമങ്ങളും പൂർണ്ണമായും ഡിജിറ്റൽവൽക്കരിക്കുമെന്ന് മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. ഇന്ത്യയായിരിക്കും ഇത് ആദ്യം പൂർത്തീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ നിന്നും ഹജ്ജിനെത്തുന്നവരുടെ എമിഗ്രേഷൻ നടപടികൾ ഇന്ത്യയിൽ തന്നെ നടത്തുന്നതിനുള്ള നടപടികൾ ഇരു രാജ്യങ്ങളും തമ്മിൽ സ്വീകരിച്ചു വരികയാണ്. അടുത്ത അഞ്ചു വരെയാണ് ഹജ്ജ് അപേക്ഷക്കുള്ള സമയമെങ്കിലും ഇത് നീട്ടുന്ന കാര്യം പരിഗണനയിലുണ്ട്. ഇതിനകം ഒരു ലക്ഷത്തി എൺപതിനായിരത്തിൽ പരം അപേക്ഷകളാണ് ലഭിച്ചത്. 
        ഈ വർഷം 22 എംബാർക്കേഷൻ പോയിന്റുകളിൽ നിന്നാണ് തീർത്ഥാടകർ എത്തിച്ചേരുക. വിജയവാഡയിലാണ് പുതിയ എംബാർകേഷൻ പോയന്റ് അനുവദിച്ചത്. അതേ സമയം, കണ്ണൂരിൽ പുതിയ ഹജ്ജ് എംബാർക്കേഷൻ പോയിൻ്റ് ഇപ്പോൾ പരിഗണനയിലില്ലെന്ന് മുഖ്താർ അബ്ബാസ് നഖ്‌വി അറിയിച്ചു. ജിദ്ദയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മന്തി കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് എംബാർക്കേഷൻ പോയന്റ് നിലവിൽ പരിഗണയിൽ ഇല്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. ഇതേ കുറിച്ചുള്ള ചോദ്യത്തിന് കണ്ണൂരിൽ നിന്നും കരിപ്പൂരിലേക്ക് എത്ര കിലോമീറ്റർ ഉണ്ടെന്ന മറു ചോദ്യമാണ് മന്ത്രി ഉയർത്തിയത്. കരിപ്പൂരിനെ വിഭജിച്ച് കണ്ണൂരിൽ പുതിയ ഹജ്ജ് എംബാർക്കേഷൻ പോയന്റ് അനുവദിക്കാനായി കണ്ണൂർ ലോബി കഠിന ശ്രമം നടത്തിയിരുന്നു. 
        നേരത്തെ, ജിദ്ദയിലെത്തിയ കേന്ദ്ര മന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദും ജിദ്ദ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖും മന്ത്രിയെ സ്വീകരിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മലപ്പുറം കോഴിക്കോട് ജില്ലകളെ വിഭജിച്ച് 15ാം ജില്ല രൂപീകരിക്കണം'; നയപ്രഖ്യാപനവുമായി പി.വി അന്‍വറിന്റെ ഡിഎംകെ

Kerala
  •  2 months ago
No Image

യു.എ.ഇ പ്രസിഡന്റിനോട് നന്ദി പറഞ്ഞ് ലബനാൻ പ്രധാനമന്ത്രി

uae
  •  2 months ago
No Image

ഭാരതപ്പുഴയില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  2 months ago
No Image

ലോകാരോഗ്യ സംഘടനാ സഹകരണത്തിൽ; 'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ' ദുരിതാശ്വാസ കാംപയിനിന് തുടക്കം

uae
  •  2 months ago
No Image

അഞ്ച് ദിവസ സന്ദര്‍ശനത്തിനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിലെത്തി

National
  •  2 months ago
No Image

'അത് അപ്പുറം പാക്കാലാം'; തമിഴില്‍ മറുപടിയുമായി അന്‍വര്‍, വാഹനം പൊലീസ് തടയുന്നുവെന്നും ആരോപണം

Kerala
  •  2 months ago
No Image

'കേരള-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകരുത്'; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

Kerala
  •  2 months ago
No Image

പി.വി. അന്‍വറിന്റെ നയവിശദീകരണ സമ്മേളനം അല്പസമയത്തിനകം

Kerala
  •  2 months ago
No Image

വനിത ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ്: പാകിസ്താനെതിരേ ഇന്ത്യക്ക് 106 റണ്‍സ് വിജയ ലക്ഷ്യം

Cricket
  •  2 months ago
No Image

കൊല്ലം-എറണാകുളം സ്‌പെഷ്യല്‍ മെമു സര്‍വീസ് നാളെ മുതല്‍

Kerala
  •  2 months ago