HOME
DETAILS

വിദ്യാലയങ്ങളില്‍ വിരഗുളിക വിതരണം; വേണ്ടെന്ന് എഴുതിത്തരുന്നവരെ ഒഴിവാക്കും

  
backup
August 08 2016 | 19:08 PM

%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%b0%e0%b4%97%e0%b5%81%e0%b4%b3

എടച്ചേരി: സാംക്രമിക രോഗങ്ങള്‍ക്കെതിരേയുള്ള കുത്തിവയ്പ്പുകള്‍ വിദ്യാലയങ്ങളില്‍ നടപ്പാക്കിയതിന് പിന്നാലെ വിരശല്യത്തിനുള്ള ഗുളികകളും കുട്ടികള്‍ക്കു കൊടുക്കാന്‍ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. കേരളത്തിലുടനീളം വിദ്യാഭ്യാസ സബ്ജില്ലകള്‍ കേന്ദ്രമാക്കി പ്രധാനാധ്യാപകരുടെ യോഗം വിളിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ ഇക്കാര്യത്തില്‍ ബോധവല്‍ക്കരണം നടത്തുകയാണ്.

ഓഗസ്റ്റ് 10 ദേശീയ വിരമുക്ത ദിനമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്. കേരളത്തിലെ അങ്കണവാടി മുതല്‍ പ്ലസ്ടു വരെയുള്ള മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും വിരശല്യത്തിന് ഗുളിക നല്‍കണമെന്നാണു തീരുമാനം. ഉച്ചഭക്ഷണത്തിനു ശേഷമാണ് ആല്‍ബെന്റസോള്‍ ഗുളിക കുട്ടി കള്‍ക്ക് കൊടുക്കേണ്ടത്. അഞ്ചിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള പതിനായിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് ഗുളിക എത്തിക്കുന്നതിന്റെ ചുമതല ആരോഗ്യവകുപ്പിനാണ്.

 ഒന്നുമുതല്‍ നാലുവരെ പ്രായമുള്ള കുട്ടികളെയും ഇതില്‍ ഉള്‍പ്പെടുത്താനാണ് ഉദ്ദേശ്യം. ഇത്തരം കുട്ടികള്‍ക്കുളള ഗുളികകള്‍ ആരോഗ്യ വകുപ്പ് ജീവനക്കാര്‍ വീടുകളില്‍ വിതരണം ചെയ്യുകയോ ബദല്‍ സംവിധാനം ഒരുക്കുകയോ ചെയ്യുമെന്നാണ് പ്രധാനാധ്യാപകര്‍ക്കു ലഭിച്ച നിര്‍ദേശം. വിരബാധിതരായ കുട്ടികളില്‍ പോഷണവൈകല്യവും വിളര്‍ച്ചയും സാര്‍വത്രികമായി കണ്ടുവരുന്നതിനാലാണ് ആരോഗ്യവകുപ്പിന് കീഴില്‍ വിദ്യാലയങ്ങളിലൂടെ ഈ  പദ്ധതി നടപ്പിലാക്കുന്നത്.

  അങ്കണവാടിയിലോ സ്‌കൂളിലോ പഠിക്കാത്ത കുട്ടികള്‍ ഓഗസ്റ്റ് 17ന് ആരോഗ്യകേന്ദ്രങ്ങളില്‍ നിന്ന് നല്‍കുന്ന ഗുളിക നിര്‍ബന്ധമായും കഴിക്കേണ്ടതാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത കുട്ടികള്‍ക്കു ഗുളിക നല്‍കുന്നതിന്റെ വിശദവിവരങ്ങള്‍ക്ക് അതതു പ്രദേശത്തെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ആശ, അങ്കണവാടി വര്‍ക്കര്‍ എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും മുതിര്‍ന്നവരും ഈ ഗുളിക കഴിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ ആരോഗ്യവിഭാഗം പ്രസിദ്ധീകരിച്ച കുറിപ്പില്‍ പറയുന്നു.

 കുട്ടികള്‍ക്ക് ഗുളിക നല്‍കുന്ന കാര്യത്തില്‍ അധ്യാപകര്‍ ആശങ്കയിലാണ്. സ്ഥിരമായ രോഗങ്ങള്‍ക്കു മരുന്നു കഴിക്കുന്ന കുട്ടികള്‍ ഈ മരുന്ന് കഴിച്ചാലുണ്ടാകാനിടയുള്ള അനന്തരഫലങ്ങളെക്കുറിച്ചാണ് അധ്യാപകര്‍ ഭയക്കുന്നത്. വിരശല്യം ഇല്ലാത്ത കുട്ടികള്‍ക്ക് എന്തിനാണ് ഗുളിക കൊടുക്കുന്നതെന്നും ആക്ഷേപമുണ്ട്.

വിരശല്യമുള്ള കുട്ടികളെ മാത്രം കണ്ടെത്താന്‍ ഏറെ പ്രയാസമാണെന്നതിനാല്‍ എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധമായും ഗുളിക കൊടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഗുളിക വേണ്ടെന്ന് എഴുതിത്തരുന്നവരെ ഒഴിവാക്കാമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ദേശീയതലത്തില്‍ നടക്കുന്ന പദ്ധതിക്ക് ഇതുവരെ വേണ്ടത്ര പ്രചാരണം നല്‍കിയിട്ടില്ല. അതിനാല്‍ രക്ഷിതാക്കള്‍ക്ക് ഇതേ കുറിച്ചുള്ള വിവരങ്ങളൊന്നുംഅറിയില്ല. മന്ത് രോഗത്തിനെതിരേയുള്ള ഗുളികകള്‍ മുന്‍പ് വിദ്യാലയങ്ങളിലൂടെ കുട്ടികള്‍ക്ക് കൊടുത്തിരുന്നു. എന്നാല്‍ അത് സ്‌കൂളില്‍ നിന്ന് കഴിക്കേണ്ടിയിരുന്നില്ല. വീടുകളിലേക്ക് കൊടുത്തുവിടുകയായിരുന്നു. മിക്ക രക്ഷിതാക്കളും പാര്‍ശ്വഫലം ഭയന്ന് കുട്ടികള്‍ക്ക്  കൊടുത്തിരുന്നില്ല. ഇതൊഴിവാക്കാനാണ് ഓഗസ്റ്റ് 10 ദേശീയ വിരമുക്ത ദിനമായി ആചരിക്കുന്നതും സ്‌കൂളുകളില്‍ വച്ച് തന്നെ കുട്ടികള്‍ക്ക് നിര്‍ബന്ധമായും ഗുളിക കൊടുത്തിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുള്ളതും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  20 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  20 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  20 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  20 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  20 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  20 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  20 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  20 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  20 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  20 days ago