കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പുകള്
ബി.എഡ് പ്രവേശനം
തിയതി നീട്ടി
സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളില്‍ ബി.എഡ് കോഴ്സിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തിയതി ഓഗസ്റ്റ് 20 വരെ നീട്ടി. വിദ്യാര്‍ഥികള്‍ അതാത് വിഷയങ്ങള്‍ ലഭ്യമായ കോളജുകളില്‍ നിന്ന് അപേക്ഷാഫോം നേരിട്ട് വാങ്ങണം.
എം.എസ്സി ഫുഡ്
സയന്‍സ് ആന്‍ഡ്
ടെക്നോളജി പ്രവേശനം
സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസിലെ സ്വാശ്രയ എം.എസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി കോഴ്സില്‍ എന്‍ട്രന്‍സ്, നോണ്‍-എന്‍ട്രന്‍സ് വിഭാഗങ്ങളിലേക്കുള്ള ഒന്നാംഘട്ട പ്രവേശനം ഓഗസ്റ്റ് 11ന് പഠനവിഭാഗത്തില്‍ നടക്കും. റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ടിട്ടുള്ളവര്‍ വെബ്സൈറ്റില്‍ നല്കിയ സമയക്രമ പ്രകാരം പ്രവേശനത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: 0494 2407345.
പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ് വിതരണം
എട്ടാം സെമസ്റ്റര്‍ ബി.ടെക് (09 സ്കീം) പ്രൊവിഷണല്‍ സര്‍ട്ടിക്കറ്റും കണ്‍സോളിഡേറ്റഡ് മാര്‍ക്ക് ലിസ്റ്റും ഓഗസ്റ്റ് 16 മുതല്‍ ബി.ടെക് ബ്രാഞ്ചില്‍ നിന്നു വിതരണം ചെയ്യും. പൂരിപ്പിച്ച അപേക്ഷ, 400 രൂപ ചലാന്‍, ഐ.ഡി കാര്‍ഡ്, മാര്‍ക്ക് ലിസറ്റുകള് സഹിതം ഹാജരാകണം.
സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
തേര്‍ഡ് പ്രൊഫഷണല്‍ ബി.എ.എം.എസ് സപ്ലിമെന്ററി പരീക്ഷകള്‍ക്ക് അപേക്ഷ ചലാന്‍ സഹിതം പിഴകൂടാതെ ഓഗസ്റ്റ് 17 വരെയും 150 രൂപ പിഴയോടെ 20 വരെയും പരീക്ഷാഭവനില്‍ സ്വീകരിക്കും.
പരീക്ഷാഫലം
2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്സി കെമിസ്ട്രി (സി.യു.സി.എസ്.എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 18 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. രണ്ടാം സെമസ്റ്റര്‍ ബി.എസ്സിബി.സി.എ (സി.യു.സി.ബി.സി.എസ്.എസ്) റഗുലര്‍ (ഏപ്രില്‍ 2015) പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാനുള്ള തിയതി പിന്നീട് അറിയിക്കും. എട്ടാം സെമസ്റ്റര്‍ ബി.ടെക് പ്രിന്റിങ് ടെക്നോളജി റഗുലര്‍സപ്ലിമെന്ററി പരീക്ഷാഫലം വെബ്സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ഓഗസ്റ്റ് 12 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."