പൊതുവിതരണകേന്ദ്രങ്ങള്‍ അഴിമതിരഹിതമാക്കണം: മന്ത്രി തിലോത്തമന്
കണ്ണൂര്‍: പൊതുവിതരണകേന്ദ്രങ്ങള്‍ സുതാര്യവും അഴിമതിരഹിതവുമാക്കണമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈയ്സ് മന്ത്രി പി തിലോത്തമന്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിവില്‍ സപ്ലൈസ് കോഴിക്കോട് മേഖലാ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതു കമ്പോള വിലയില്‍ 20 ശതമാനം മുതല്‍ 66 ശതമാനം വരെ വിലകുറച്ചാണ് സിവില്‍ സപ്ലൈസില്‍ നിന്നു പൊതുജനങ്ങള്‍ക്ക് സാധനം എത്തിക്കുന്നത്. ഉദ്യാഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന മുറക്ക് വകുപ്പിലെ ഒഴിവുകള്‍ നികത്തും.
വീട്ടുകാര്യവും നാട്ടുകാര്യവും നോക്കിയതിന് ശേഷം ഓഫിസ് കാര്യം എന്ന രീതി ഉദ്യാഗസ്ഥര്‍ മാറ്റണമെന്നും ജിവനക്കാരുടെ ആത്മാര്‍ഥമായ ഇടപെടലുണ്ടെങ്കില്‍ സിവില്‍ സപ്ലൈസ് വകുപ്പിനെ ഉയര്ച്ചയിലെത്തിക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭക്ഷ്യവകുപ്പ് സെക്രട്ടറി സഞ്ജീവ് കുമാര്‍, കെ വേണുഗോപാല്‍, ആര്.എന്‍ സതീഷ്, കെ.കെ ഗീത, കെ റസിയ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."