ഭാഷാസമരം പാഠ്യവിഷയമാക്കണമെന്ന്
പടിഞ്ഞാറങ്ങാടി: അറബി, ഉറുദു, സംസൃ കൃതം ഭാഷകള്‍ സ്‌കൂളുകളില്‍ നിന്നും ഉന്‍മൂലനം ചെയ്യാനുള്ള കരിനിയമങ്ങള്‍ക്കെതിരേ 1980ല്‍ യൂത്ത് ലീഗ് നടത്തിയ ഭാഷാ സമരത്തില്‍ വീരമൃത്തിയടഞ്ഞ സമര പോരാളികളായ മജീദ്, റഹ്മാന്‍, കുഞ്ഞിപ്പമാരുടെ ചരിത്രം ഭാഷാ പാഠ്യ പദ്ധതിയിലെങ്കിലും ഉള്‍പ്പെടുത്തണമെന്നും, അറബിക് യൂനിവേഴ്‌സിറ്റി സ്ഥാപിക്കണമെന്നും യൂത്ത് ലീഗ് തൃത്താല മണ്ഡലം കമ്മിറ്റി പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.
യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഭാഷാ സമര അനുസ്മരണം യു. ഹൈദ്രോസ് ഉദ്ഘാടനം ചെയ്തു. എം.എന്‍ നൗഷാദ് മാസ്റ്റര്‍ അധ്യക്ഷനായി. സുബൈര്‍ കൊഴിക്കര മുഖ്യ പ്രഭാഷണം നടത്തി. മുസ്തഫ തങ്ങള്‍, അലി മാസ്റ്റര്‍, കെ. ഉമര്‍ ഹാജി, ഖാലിദ്, പി.പി സക്കീര്‍, കെ. അമീന്‍ മാസ്റ്റര്‍, ആസിം ആളത്ത്, അലി കുമരനെല്ലൂര്‍, ജാബിര്‍, അലി, എ.പി.എ ബക്കര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."