ആശുപത്രികളില്‍ കിടത്തി ചികിത്സയില്ലാത്തത് ദുരിതമാകുന്നു
കൊല്ലങ്കോട്: കൊല്ലങ്കോട്, മുതലമട സര്‍ക്കാര്‍ ആശുപത്രിയില്‍ കിടത്തിചികിത്സ പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമായി. പത്ത് വര്‍ഷത്തിലധികമായി നിര്‍ത്തിവച്ച കൊല്ലങ്കോട്ടിലും ഒന്നരപതിറ്റാണ്ടിലധികമായി നിര്‍ത്തലാക്കിയ മുതലമട സര്‍ക്കാര്‍ ആശുപത്രിയിലെ കിടത്തിചികില്‍സയും പുനരാരംഭിക്കുവാന്‍ ആരോഗ്യവകുപ്പ് തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മൂന്നു ഡോക്ടര്‍മാരുള്ള കൊല്ലങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ ദിനംപ്രതി മുന്നൂറിലധികം രോഗികളാണ് എത്തുന്നത്. മുതലമടയില്‍ അതേ നിലയിലാണ് രോഗികള്‍ എത്തുന്നത്. മിക്കവാറും രോഗികള്‍ പകര്‍ച്ചപനിബാധിതരാണ് രോഗികളെ കിടത്തിചികില്‍സിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയും നിറഞ്ഞുകവിഞ്ഞതിനാല്‍ മിക്കവും സ്വകാര്യ ആശുപത്രികളിലേക്കാണ് കടക്കുന്നത്.
കൊല്ലങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ മൂന്ന് വാര്‍ഡുകളാണ് അടച്ചിട്ടിരിക്കുന്നത്. ഇവിടം 65 കിടക്കകള്‍ ഉണ്ട്. കൊല്ലങ്കോട് പി.എച്ച്.സിയെ സാമൂഹ്യ ആരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപെട്ടിട്ടും നടപ്പായിട്ടില്ല.
മുതലമട ആശുപത്രിയില്‍ 14 കിടക്കകള്‍ ഉണ്ടെങ്കിലും ഒരുഡോക്ടര്‍മാത്രമാണുള്ളത്. കൊല്ലങ്കോട് സര്‍ക്കാര്‍ ആശുപത്രിയില്‍ നിലവിലെ അവസ്ഥ പരിഹരിച്ച് കിടത്തിചികില്‍സ പുനരാരംഭിക്കണമെന്നും മുതലമടയില്‍ കൂടുതല്‍ ജീവനക്കാരെ നിയമിച്ച് കിടത്തിചികില്‍സ പുനരാരംഭിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."