പരാതി പരിഹാര അദാലത്ത് നാളെ തൃത്താല റസ്റ്റ്ഹൗസില്‍
പടിഞ്ഞാറങ്ങാടി: തൃത്താല വിവിധ പരാതികളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത പരാതികള്‍ തീര്‍പ്പ് കല്‍പ്പിക്കുന്നതിനും പരിഹരിക്കപ്പെടുന്നതിന്നും നാളെ കാലത്ത് പത്ത് മണി മുതല്‍ തൃത്താല റസ്റ്റ് ഹൗസില്‍ പരാതി അദാലത്ത് നടക്കും. ജില്ലാ കളക്ടറും, വിവിധ വകുപ്പ് മേധാവികളും പരാതി പരിഹാരത്തിനായി റസ്റ്റ്ഹൗസിലെത്തും.
അക്ഷയ കേന്ദ്രം, വില്ലേജ് ഓഫിസ് എന്നിവിടങ്ങളിലും മുന്‍കൂട്ടി പരാതി രജിസ്റ്റര്‍ ചെയ്യാം. നാളെ നേരിട്ടും പരാതികള്‍ സമര്‍പ്പിക്കാം.
പതിനഞ്ച് ദിവസത്തിനകം തീര്‍പ്പ് കല്‍പ്പിച്ച് മറുപടി നല്‍കും. ഈ അവസരം തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാവരും പരമാവധി ഉഭയോഗപ്പെടുത്തണമെന്ന് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം അറിയിച്ചു.
വിവിധ സര്‍ക്കാര്‍ ഓഫിസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കപ്പെടാതെ നിരവധി പരാതികളാണ് കെട്ടിക്കിടക്കുന്നതെന്നും അവകള്‍ ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ വിവിധ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി പരിഹരിക്കുന്നതിന്നാണ് ഇങ്ങിനെയൊരു പരിപാടി സംഘടിപ്പിക്കുന്നതെന്നും എം.എല്‍.എ പറഞ്ഞു.
ഇത്തരം അദാലത്തുകള്‍ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്തടിസ്ഥാനത്തിലും, മറ്റും നടക്കുന്നുണ്ടെങ്കിലും തൃത്താല മണ്ഡലത്തിലെ എല്ലാ പൗരന്‍മാരുടേയും പരാതികള്‍ പെട്ടെന്ന് തന്നെ തീര്‍പ്പ് കല്‍പ്പിക്കുന്നതിന്നുമാണ് മണ്ഡലം അടിസ്ഥാനത്തില്‍ നടത്തുന്നതെന്നും എം.എല്‍.എ പറഞ്ഞു.
റവന്യൂ, പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പ്, സിവില്‍ സപ്ലൈസ് വകുപ്പ്, ആരോഗ്യ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി, പഞ്ചായത്ത്, വിദ്യാഭ്യാസം, ഫോറസ്റ്റ്, എക്‌സൈസ്, പൊലിസ്, മൃഗ സംരക്ഷണം, സഹകരണം എന്നിങ്ങനെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥന്‍ മാരാണ് അദാലത്തില്‍ പങ്കെടുക്കുകയും ജനങ്ങളില്‍ നിന്ന് പരാതികള്‍ സ്വീകരിക്കുകയും ചെയ്യുന്നത്.
ഇങ്ങനെ സ്വീകരിക്കുന്ന അപേക്ഷകളും, പരാതികളും അതത് വകുപ്പുകള്‍ കൈകാര്യം ചെയ്യുകയും, ഇ-ഡിസ്ട്രിക് പോര്‍ട്ടല്‍ വഴി കൈകാര്യം ചെയ്ത് അപേക്ഷകര്‍ക്കാവശ്യമായ നടപടികള്‍ കൈകൊണ്ട് പതിനഞ്ച് ദിവസത്തിനകം മറുപടി അപേക്ഷകന് തപാല്‍ മാര്‍ഗ്ഗമോ, നേരിട്ടോ എത്തിച്ച് കൊടുക്കാനാണ് ഈ അദാലത്തിലൂടെ ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ പ്രാവശ്യം മുന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ ജന സമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചിരുന്നു. എല്ലാ പരാധികളും ചിലപ്പോള്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ സാധിച്ചില്ലെങ്കിലും പരമാവധി എല്ലാ പരാതികളും തീര്‍പ്പ് കല്‍പ്പിക്കാനാകുമെന്നാണ് പ്രതീക്ഷ എന്നും, തൃത്താല മണ്ഡലത്തിലെ കപ്പൂര്‍, പട്ടിത്തറ, നാഗലശ്ശേരി, തിരുമിറ്റക്കോട്, ആനക്കര, തൃത്താല, പരുതൂര്‍, ചാലിശ്ശേരി എന്നീ എട്ട് പഞ്ചായത്തുകളിലേയും മഴുവന്‍ പേരും ഈ അവസരം പരമാവധി ഉഭയോഗപ്പെടുത്തണമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."