ഇസ്ലാമിക് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
പള്ളിപ്പുറം: പരുതൂര്‍ പഞ്ചായത്ത് സമസ്ത ഓഫിസ് 'ഇസ്ലാമിക് സെന്റര്‍' കരുവാന്‍പടിയില്‍ സമസ്തകേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ്കുട്ടി മുസ്ലിയാര് അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. സഹചാരി സെന്റര്‍ സമര്‍പ്പണം തൃത്താല എം.എല്‍.എ വി.ടി ബല്‍റാം നിര്‍വഹിച്ചു.
പരുതൂര്‍ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.ടി എം ഫിറോസ്, സയ്യിദ് ഹസന് സഖാഫ് തങ്ങള്‍, കെ. ആരിഫ് ഫൈസി, പി.കെ മുഹമ്മദ്കുട്ടി മുസ്ലിയാര്, വി.പി കുഞ്ഞിപ്പു, കുഞ്ഞിപ്പുമുസ്ലിയാര്, ടി.പി ബഷീര്‍ ഫൈസി, എസ്.എം.പി തങ്ങള്‍, പി.പി അയ്യൂബ് ഫൈസി, അബ്ദുറഷീദ് ഫൈസി പ്രസംഗിച്ചു. സി.പി മുഹമ്മദ്കുട്ടി മുസ്ലിയാര് പ്രാര്‍ഥനക്ക് നേതൃത്വം നല്കി. ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്പടി സ്വാഗതവും ടി.പി നാസിറുദ്ധീന്‍ മുസ്ലിയാര് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."