കായിക ലോകത്ത് വേറിട്ട അധ്യായവുമായി കിക്ക്-ബോള്‍
ഒലവക്കോട്: കായിക ലോകത്ത് വേറിട്ട അധ്യായവുമായി കിക്ക്-ബോള്‍ കളി. ആധുനികലോകത്തെ പുതുതലമുറകള്‍ക്ക് കേള്‍ക്കുമ്പോള്‍ തന്നെ അതിശയമുളവാക്കുന്നുണ്ടെങ്കിലും എ.ഡി 891 കാലഘട്ടത്തില്‍ ഈ ഗെയിം ലോകത്തിലെ ചില രാജ്യങ്ങളായ തായ്‌ലന്റ്, ഇന്‍ഡോനേഷ്യ, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലുണ്ടായിരുന്നു.
1965 കാലഘട്ടത്തില്‍ ഇന്ത്യയിലേക്ക് ഈ കളി വന്നെങ്കിലും 1982 ഏഷ്യന്‍ ഗെയിംസില്‍ പ്രധനമന്ത്രി ഇന്ദിരാഗാന്ധി ഈ കളിയെ പരിചയപ്പെടുത്തിയിരുന്നു. പിന്നീട് പ്രധാന മന്ത്രിയുടെ ഉത്സാഹത്തില്‍ ദേശീയ അന്തര്‍ദേശീയ ചാംപ്യന്‍ഷിപ്പുകളും നടത്തിവരുന്നു.
കഴിഞ്ഞ ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസിലും നാഷണല്‍ ഗെയിംസ്, സ്‌കൂള്‍ ഗെയിംസ്, ഇന്റര്‍യൂണിവേഴ്‌സിറ്റി തലത്തിലും ഈ ഗെയിം കളിച്ചു വരുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ഷമായി കേരളത്തിലെ കുട്ടികള്‍ ഈ ഗെയിമില്‍ ദേശീയമത്സരങ്ങളില്‍ പങ്കെടുത്ത് ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട്. കുട്ടികള്‍ ഇന്ത്യന്‍ ക്യാംപിലും പങ്കെടുത്തു വരുന്നു.
സെപക്താക്‌റോ എന്നാല്‍ കിക്ക്-ബോള്‍ എന്നാണ്. അതായത് ലെഗ് വോളി. (കാലുകൊണ്ട് വോളിബോള്‍ കളിക്കുന്നു) ടലുമസ എന്നാല്‍ ഗശരസ എന്ന് മലേഷ്യയിലും ഠമസൃമം എന്നാല്‍ ണീീ്‌ലി വമഹഹ എന്ന് തായ്‌ലന്റിലും അറിയപ്പെടുന്നു. മലേഷ്യന്‍വാക്കും തായ്‌ലന്റും വാക്കും ചേര്‍ന്നതാണ് സെപക് താക്‌റോ.
ഫുട്‌ബോളിന്റെ സ്‌കില്ലും ജിംനാസ്റ്റിക്‌സിന്റെ മെയ് വഴക്കവുമുള്ളവര്‍ക്ക് ഈ കളി എളുപ്പമാണ്. കൈ ഒഴികെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗിച്ച് കളിക്കുന്ന കളിയാണ് സെപക്താക്‌റോ. വിവിധ രീതികളില്‍ ഈ കളിയെ തരംതിരിച്ചിരിക്കുന്നു.
ഇവ രഗു ഇവന്റ് എന്നും ടീം ഇവന്റ് എന്നും പറയുന്നു. രഗു ഇവന്റില്‍ 5 പേരും, ടീം ഇവന്റില്‍ 15 പേരും കളിക്കുന്നു. ആദ്യം ഇറങ്ങി കളിക്കുന്നവര്‍ 3 പേരാണ്. 21 പോയിന്റാണ് ഒരു സെറ്റ്. ഒരു കോരട്ടില്‍ മൂന്ന് ടച്ചാണ് അനുവദനീയം അത് ഒരാള്‍ തന്നെയോ, മൂന്നുപേര്‍ ചേര്‍ന്നോ എടുക്കാം. ഈ കളി ഒരു ഇന്‍ഡോര്‍ ഗെയിം കൂടിയായതിനാല്‍ കളി നിയന്ത്രിക്കാന്‍ നാല് ഒഫിഷ്യല്‍സ് കൂടെ ഉണ്ടാവും.
ഷട്ടില്‍ബാഡ്മിന്റന്‍ കോര്‍ട്ടിന്റെ അളവാണ് ഈ കളിക്കളത്തിനും വേണ്ടത്. ആധുനികത്തെ കായികരംഗങ്ങളില്‍ ക്രിക്കറ്റ്, ഫുട്‌ബോള്‍, ഹോക്കി, ഷട്ടില്‍, വോളിബോള്‍, തുടങ്ങി നിരവധി കളികളുണ്ടെങ്കിലും രാജ്യത്തു തന്നെ അരനൂറ്റാണ്ടിലധികം പഴക്കമുള്ള സെപക്താക്‌റോ എന്ന കായികവിനോദത്തിന് പ്രസക്തി ഏറുകയാണ്.
മറ്റു കളികള്‍ പോലെ തന്നെ സെപക്താക്‌റോയും വിസ്മൃതിയിലേക്കു മായുന്നതിനപ്പുറം വരും തലമുറകള്‍ക്കും കൂടി പരിചയപ്പെടുത്താനും നമ്മള്‍ ശ്രമിക്കേണ്ടത് കായിക ലോകത്തോടുള്ള കടപ്പാടു കൂടിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."