സംസ്ഥാനത്ത് കൂടുതല്‍ കുഷ്ഠരോഗ ബാധിതര്‍ പാലക്കാട്ട്
പാലക്കാട്: കേരളത്തില്‍ ഏറ്റവും കൂടുതല്‍ കുഷ്ഠരോഗ ബാധിതര്‍, അംഗവൈകല്യതോത് കൂടുതല്‍, കുട്ടികളില്‍ രോഗബാധ കൂടുതലുള്ളതും പാലക്കാട് ജില്ലയിലാണെന്ന് ആരോഗ്യ വകുപ്പ്. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ഷന്തോറും വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജില്ലയില്‍ ഇന്നുമുതല്‍ കുഷ്ഠരോഗ നിര്‍ണയ യജ്ഞം (ലെപ്രസി കേസ് ഡിറ്റക്ഷന്‍ കാംപയിന്‍) 'അശ്വമേധം' ആരംഭിക്കുന്നത്. പാലക്കാട് ഉള്‍പ്പെടെ എട്ട് ജില്ലകളിലാണ് (തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്) കാംപയിന്‍ നടക്കുന്നത്. പരിശീലനം ലഭിച്ച വളണ്ടിയമാര്‍ ജില്ലയിലെ എല്ലാ വീടുകളും സന്ദര്‍ശിച്ച് രോഗലക്ഷണങ്ങളും മറ്റും വിശദീകരിക്കുകയും ലക്ഷണങ്ങള്‍ സംശയിക്കപ്പെടുന്നവര്‍ക്ക് ത്വക്ക് രോഗപരിശോധനക്ക് റഫറല്‍ സ്ലിപ്പും നല്‍കും. ഇതിനായി ജില്ലയില്‍ 7,558 വളണ്ടിയര്‍മാരും ആരോഗ്യവകുപ്പിലെ 765 സൂപ്പര്‍ വൈസര്‍മാരെയുമാണ് നിയോഗിച്ചിരിക്കുന്നത്. ഡിസംബര്‍ 18വരെ നടക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് ആലത്തൂര്‍ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി നിര്‍വഹിക്കും. ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനാകും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി റീത്ത മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. രചന ചിദംബരം, ഡോ. ദീപ, ഡോ. കെ. രമാദേവി, ഡോ. പി.കെ ജയശ്രീ എന്നിവര്‍ പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി ബോധവല്‍കരണ പരിപാടികളും റാലിയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."