പരിയാരത്ത് വീട് കുത്തിത്തുറന്ന് മോഷണം
തളിപ്പറമ്പ്: പരിയാരം കോരന്‍പീടികയില്‍ വീട് കുത്തിത്തുറന്ന് 15 പവനും 45,000 രൂപയും കവര്‍ന്നു. കോരന്‍പീടിക മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ കൊഴുക്കല്‍ വീട്ടില്‍ സൈനുല്‍ ആബിദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിനു പിറകുവശത്തെ ഗ്രില്‍സ് പിക്കാസ് ഉപയോഗിച്ച് തകര്‍ത്തതിനുശേഷം അടുക്കള വാതിലും പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. അലമാരയില്‍ സൂക്ഷിച്ച പാസ്‌പോര്‍ട്ടുകള്‍ ഉള്‍പ്പെടെയുള്ള വിലപ്പെട്ട രേഖകള്‍ മുറ്റത്ത് ഉപേക്ഷിച്ചനിലയിലാണ്. മോട്ടോര്‍ തകരാറിലായതിനാല്‍ നാലുദിവസമായി തറവാട്ട് വീട്ടിലാണ് എല്ലാവരും താമസിച്ചിരുന്നത്. ഇന്നലെയാണ് കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്. സംഭവമറിഞ്ഞ് പരിയാരം എസ്.ഐ വി.ആര്‍ വിനീഷ്, അഡീ. എസ്.ഐ സി.ജി സാംസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ പൊലിസ് നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."