ചിറ്റൂര്‍ പുഴയില്‍ വെള്ളമെത്തിയില്ല; കര്‍ഷകര്‍ ദുരിതത്തില്‍
പാലക്കാട്: തോരാമഴ പെയേണ്ട കര്‍ക്കിടകത്തിലും ചിറ്റൂര്‍ പുഴയില്‍ വെള്ളമെത്താത്തത് കര്‍ഷകരെ ദുരിതത്തിലാക്കി. കര്‍ക്കിടത്തില്‍ ദുര്‍ബലമായാണ് മഴ പെയ്തുകൊണ്ടിരിക്കുന്നത്. ഇത്തവണ മഴ കുറവായതിനാല്‍ ആളിയാര്‍ മേഖലയില്‍ നിന്ന് കൃത്യമായി നല്‍കേണ്ട വെള്ളം കിട്ടാത്തതാണ് പുഴയില്‍ വെള്ളമെത്താന്‍ തടസമായത്. തമിഴ്‌നാട് കേരളത്തിലേക്ക് വെള്ളം തുറന്നുവിടേണ്ട മൂലത്തറ ഡാമിലും വെള്ളം കുറവാണ്. ഉള്ള വെള്ളം ഇപ്പോള്‍ ഇടതുകര കനാലിലൂടെ തുറന്നു വിട്ടതിനാല്‍ ഡാമിന് താഴെ പുഴ വരണ്ട നിലയിലുമാണ് പുഴയില്‍ വെള്ളം തുറന്നാല്‍ മാത്രമേ തേമ്പാറമടക്ക്, ചിറ്റൂര്‍, പൊല്‍പ്പുള്ളി പ്രദേശങ്ങളിലെ കൃഷിക്ക് വെള്ളം കിട്ടുകയുള്ളു.
ഇത്തവണ മഴകുറഞ്ഞതിനാല്‍ വളരെ വൈകിയാണ് കര്‍ഷകര്‍ ഒന്നാം വിള ഇറക്കിയത്. വെള്ളം കിട്ടാത്തതിനാല്‍ ഇപ്പോള്‍ നട്ട മുഴുവന്‍ പാടങ്ങളും ഉണങ്ങി തുടങ്ങി. മഴകിട്ടാത്തതിനാല്‍ വിതച്ച കൃഷിയിടങ്ങളും ഇപ്പോള്‍ ഉണക്ക് ഭീക്ഷണിയിലാണ്. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഇപ്പോള്‍ കേരളത്തിലെ കൃഷിക്ക് വെള്ളം തുറന്നതു വിടണം. പക്ഷെ അവിടെ വേണ്ടത്ര മഴ കിട്ടിയില്ലെന്ന പേരില്‍ നല്‍കുന്ന വെള്ളത്തിന്റെ അളവിലും കുറവാണ്. സാധാരണ ജൂലായില്‍ ജില്ലയിലെ എല്ലാ ഡാമുകളിലും വെള്ളം നിറയാറുണ്ട്. ഇത്തവണ മലമ്പുഴയിലും മീങ്കരയിലും എത്തിയ വെള്ളത്തിന്റെ അളവ് വളരെ കുറവാണ്. മഴ കിട്ടിയില്ലെങ്കില്‍ ഡാമുകളിലെ വെള്ളം കൊണ്ട് കുടിവെള്ളത്തിന് മാത്രമേ ഉപയോഗിക്കാന്‍ പറ്റുകയുള്ളുവെന്നാണ് ജലസേചന വകുപ്പധികൃതര്‍ പറയുന്നത്. കഴിഞ്ഞ തവണ രണ്ടാം വിളയിറക്കാന്‍ കഴിയാത്ത ജില്ലയിലെ കര്‍ഷകര്‍ക്ക് ഇത്തവണ ഒന്നാം വിളയും എടുക്കാന്‍ പറ്റാന്‍ കഴിയില്ലെന്ന ആ ശങ്കയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."