പട്ടിണി മാറ്റാന്‍ ഗതിയില്ല, നാലു മക്കളെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ച് അമ്മ, വിവാദമായപ്പോള്‍ സംരക്ഷണവുമായി നഗരസഭ, മാതാവിന് താല്‍ക്കാലിക ജോലിയും താമസിക്കാന്‍ ഫ്‌ളാറ്റും വാഗ്ദാനം ചെയ്ത് മേയര്‍
തിരുവനന്തപുരം: പട്ടിണിമാറ്റാന്‍ ഗതിയില്ലാതെ നാല് മക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലേല്‍പ്പിച്ച് ഒരമ്മ. തലസ്ഥാന നഗരിയുടെ പുറംപോക്കിലാണ് ഈ അമ്മയും കുഞ്ഞുങ്ങളും ഇക്കാലമത്രയും കഴിഞ്ഞിരുന്നത്.
ആറു കുട്ടികളാണ് ഇവര്‍ക്ക്. മൂത്തയാള്‍ക്ക് ഏഴ് വയസ്സും ഇളയ ആള്‍ക്ക് മൂന്ന് മാസവുമാണ് പ്രായം. കൂലിപ്പണിക്കാരനായ ഭര്‍ത്താവ് മദ്യപാനിയായതോടെ വീട്ടിലെ ചെലവിനുള്ള തുകപോലും നല്‍കാറില്ല. ഇതോടെ പലപ്പോഴും കുഞ്ഞുങ്ങള്‍ മണ്ണുവാരിത്തിന്നുന്ന അവസ്ഥകൂടിയുണ്ടായി. എട്ട് പേരടങ്ങുന്ന കുടുംബമാണ് പുറമ്പോക്കിലെ ഷെഡില്‍ കഴിഞ്ഞിരുന്നത്. ഭര്‍ത്താവിനെതിരെ പരാതിയില്ലെന്നും മക്കള്‍ ആരോഗ്യത്തോടെ വളര്‍ന്നാല്‍ മതിയെന്നുമാണ് ഈ അമ്മ പറയുന്നത്.
ഇതോടെയാണ് തിരുവനന്തപുരം ശിശുക്ഷേമസമിതി ഓഫിസിലെത്തി ഇവര്‍ കഴിഞ്ഞ ദിവസം കുട്ടികളെ ഏറ്റെടുക്കണമെന്ന അപേക്ഷ നല്‍കുകയുണ്ടായത്.
ഭക്ഷണത്തിനുള്ള വക ഭര്‍ത്താവ് തരാറില്ല. വിശപ്പടക്കാന്‍ മൂത്ത കുട്ടി മണ്ണ് വാരി തിന്നുന്ന അവസ്ഥ പോലുമുണ്ടായി. സംഭവമറിഞ്ഞെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ഇവിടെ എത്തുകയായിരുന്നു.
മുലപ്പാല്‍ കുടിക്കുന്ന ഇളയ രണ്ട് കുഞ്ഞുങ്ങള്‍ ഒഴികെയുള്ള നാല് കുട്ടികളേയും ശിശുക്ഷേമസമിതി ഏറ്റെടുത്തത്.
അതേ സമയം വിഷയത്തില്‍ നഗരസഭ ഇടപെട്ടിട്ടുണ്ട്. സംഭവസ്ഥലത്തെത്തിയ മേയര്‍ ഈ കുടുംബത്തെ സംരക്ഷിക്കുമെന്നും ഇവരുടെ അമ്മയ്ക്ക് നഗരസഭയില്‍ താത്കാലിക ജോലി നല്‍കുമെന്നും മാധ്യമങ്ങളോട് അറിയിച്ചു. അതോടെ ആള്‍ താമസമില്ലാത്ത ഒരു ഫ്‌ളാറ്റില്‍ ഇവര്‍ക്ക് താമസമൊരുക്കുമെന്നാണ് മേയര്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."