റോഡ് വീതികൂട്ടിയിട്ടും സ്‌കൂളിനുമുന്‍പില്‍ വേഗതാനിയന്ത്രണ സംവിധാനങ്ങളില്ല
കുറ്റ്യാടി: റോഡ് വീതികൂട്ടി നവീകരിച്ചപ്പോള്‍ സ്‌കൂളിനു മുന്‍പില്‍ വേഗതാനിയന്ത്രണ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തത് അപകടഭീതി ഉയര്‍ത്തുന്നു. നബാഡ് ഫണ്ടില്‍ വീതി കൂട്ടി റബറൈസ് ചെയ്ത വേളം ഭജനമഠം-ശാന്തിനഗര്‍-തെക്കേടത്ത്കടവ് റോഡില്‍ വേളം എം.ഡി.എല്‍.പി സ്‌കൂളിനുമുന്‍പിലാണ് അപകടഭീതിയുള്ളത്.
സ്‌കൂളിനുമുന്‍പില്‍ നേരത്തെ വേഗതാനിയന്ത്രണത്തിനു വരമ്പുകള്‍ സ്ഥാപിച്ചിരുന്നു. അവ ഒഴിവാക്കിയാണ് റോഡ് പരിഷ്‌ക്കരിച്ചത്. ഇതോടെ ഇതുവഴി വാഹനങ്ങള്‍ ചീറിപ്പായുകയാണ്. റോഡ് പരിഷ്‌ക്കരണത്തിന്റെ ഭാഗമായി ഓവുചാല്‍, നടപ്പാത, കൈവരി എന്നിവ നിര്‍മിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ അവയൊന്നുമില്ലെന്നാണു പറയുന്നത്. മഴക്കാലമായാല്‍ സ്‌കൂളിനുമുന്‍പിലൂടെ വെള്ളത്തിന്റെ കുത്തൊഴുക്കാവും. പരിസരത്തെ പോക്കറ്റ് റോഡുകളില്‍നിന്നാണു വെള്ളമെത്തുന്നത്.
എം.ഡി.എല്‍.പി സ്‌കൂളിനുമുന്‍പില്‍ ഓവുചാല്‍, നടപ്പാത, കൈവരി എന്നിവയും സ്പീഡ് ബ്രെയ്ക്കറും സ്ഥാപിക്കണമെന്ന് പി.ടി.എ ആവശ്യപ്പെട്ടു. ചാലില്‍ മഹ്മൂദ് ഹാജി അധ്യക്ഷനായി.
ടി.കെ ശഹ്‌സാദ്, താര റഹീം, എം. സിദ്ദീഖ്, എം.പി അബ്ദുറഹ്മാന്‍, എന്‍.സി അബ്ദുന്നാസര്‍, പി. അബ്ദുറസാഖ്, കെ.ടി ജയചന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."