HOME
DETAILS

ജില്ലാ യൂത്ത് കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്

  
backup
August 01 2017 | 02:08 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d


പാലക്കാട്: ഷാഫി പറമ്പില്‍ എം.എല്‍.എയെ തള്ളി ഐ വിഭാഗം സമാന്തരമായി തനിച്ച് പ്രവര്‍ത്തിക്കാന്‍ ഒരുവിഭാഗത്തിന്റെ തീരുമാനം. ഞായറാഴ്ച നടന്ന ഐ ഗ്രൂപ്പ് രഹസ്യയോഗത്തിലാണ് പുതിയ നീക്കം. അഖിലേന്ത്യ നേതൃത്വം ഇടപെട്ട് അടിയന്തിരമായി തങ്ങളുടെ പ്രശ്്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പുമായി ഒരു വിധത്തിലും യോജിച്ചു പോകേണ്ടെന്ന തീരുമാനത്തിലാണ് ജില്ലയിലെ ഐ വിഭാഗം.
ഇന്നലെ മണ്ണാര്‍ക്കാട് നടന്ന നേതൃയോഗത്തില്‍ നിന്ന് വിട്ട് നിന്ന ഐ വിഭാഗം സമാന്തര സംവിധാനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചു. മണ്ണാര്‍ക്കാട് നടന്ന നേതൃയോഗം ബഹിഷ്‌കരിച്ച ഐ വിഭാഗം ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാലക്കാട് രഹസ്യയോഗം ചേര്‍ന്നത്. നിലപാടുകള്‍ സംരക്ഷിക്കാന്‍ ഏതറ്റവും വരെ വേണമെങ്കിലും പോകണ മെന്നാണ് രാത്രി നടന്ന രഹസ്യയോഗത്തില്‍ എടുത്ത തീരുമാനം.
യൂത്ത് കോണ്‍ഗ്രസിന്റെ രാജ്യത്തെ ആറു ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായ ഷാഫി പറമ്പില്‍ എം.എല്‍.എ കേരളത്തിലെ ഏക ജനറല്‍ സെക്രട്ടറി കൂടിയാണ്.
കേരളത്തിന് പുറമെ മറ്റ് അയല്‍ സംസ്ഥാനങ്ങളിലും യൂത്ത് കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഷാഫിക്ക് സ്വന്തം മണ്ഡലത്തിലെ കാര്യം പോലും നേരാംവണ്ണം നടത്താന്‍ കഴിയുന്നില്ലെന്നും തങ്ങളുടെ ഇഷ്ടക്കാരെ ചട്ടങ്ങള്‍ ലംഘിച്ച് കമ്മിറ്റികള്‍ കുത്തി കയറ്റുകയാണ് എന്നുമാണ് ഐ ഗ്രൂപ്പിന്റെ ആരോപണം.
സംഘടനാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ആലത്തൂര്‍ ലോകസഭയിലുള്‍പ്പെടുന്ന കുഴല്‍മന്ദം പഞ്ചായത്തിലെ പാര്‍ട്ട് നമ്പര്‍ 13 ലെ 778ാം നമ്പര്‍ വോട്ടറായ യു. വിനീതിനെ എം.എല്‍.എ പ്രതിനിധാനം ചെയ്യുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ വൈസ് പ്രസിഡന്റാക്കിയതിനെ തുടര്‍ന്നാണ് ഭിന്നതയുടെ ആരംഭം.
ഇറക്കുമതി ഭാരവാഹിയെ അംഗികരിക്കില്ലെന്ന വാദവുമായി ഐ ഗ്രൂപ്പുകാരനായ നിയോജക മണ്ഡലം പ്രസിഡന്റ് ബോബന്‍ മാട്ടുമന്ത രംഗത്തെത്തുകയും ചെയ്തതോടെയാണ് ഭിന്നത രൂക്ഷമായത്. ഈ വിഷയത്തില്‍ തിരുമാനമാവാത്തതിനെ തുടര്‍ന്ന് ജൂലായ് 13ന് നടന്ന ലോകസഭ നേതൃയോഗം ഐവിഭാഗം ബഹിഷ്‌കരിച്ചു.
മെയ് അഞ്ചിന് പ്രസിദ്ധീകരിച്ച നിയമസഭ മണ്ഡലം ഭാരവാഹിപ്പട്ടികയില്‍ ഷാഫി ഇഷ്ടക്കാരെ നിയമിച്ചെന്നും ഐ വിഭാഗം ആരോപിക്കുന്നുണ്ട്. എ ഗ്രൂപ്പിലെ മുതിര്‍ന്ന നേതാക്കളുടെ താത്പര്യം വരെ പരിഗണിച്ചില്ലെന്ന ആരോപണം എ ഗ്രൂപ്പില്‍ തന്നെ നിലനില്‍ക്കുന്നുണ്ടെന്നും ഐ വിഭാഗം പറയുന്നു.
അഖിലേന്ത്യാതലത്തിലുള്ള സ്വാധീനം ഉപയോഗിച്ച് ഷാഫി കൈകൊള്ളുന്ന ഏകാധിപത്യ നിലപാടുകളെ അംഗീകരിക്കില്ലെന്നും പല മണ്ഡലങ്ങളിലും മണ്ഡലം പ്രസിഡന്റുമാര്‍ വരര നിലവിലില്ലാത്ത സാഹചര്യത്തില്‍ സംഘടന പ്രവര്‍ത്തനം നിര്‍ജീവമാണെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം.
ഈ വിഷയങ്ങളെ ചൊല്ലി ജൂലായ് 20ന് ഒറ്റപ്പാലത്ത് നടന്ന നേത്യയോഗത്തില്‍ നടന്ന കയ്യാങ്കളിയിലെത്തിയിരുന്നു. കസേരയേറും കയ്യാങ്കളിയും ഉണ്ടായതിനെ തുടര്‍ന്ന് റസ്റ്റ് ഹൗസ് ജീവനക്കാര്‍ ഇരുവിഭാഗത്തേയും ഇറക്കി വിടുകയായിരുന്നു.
അതേസമയം സംഘര്‍ഷത്തിനുത്തരവാദികളായ ഷഫീഖ് മണ്ണൂര്‍, ബോബന്‍ മാട്ടുമന്ത, വിനോദ് പട്ടിക്കര എന്നിവര്‍ക്കെതിരേ നടപടി വേണമെന്നാവശ്യപ്പെട്ട് എ ഗ്രൂപ്പുകാരനായ പ്രസിഡന്റ് ഫിറോസ് ബാബു അഖിലേന്ത്യാ സെക്രട്ടറി ആര്‍. രവീന്ദ്രദാസിന് ഇമെയില്‍ സന്ദേശം അയച്ചിട്ടുണ്ട്.
പാലക്കാട് മെഡിക്കല്‍ കോളജ് നിയമനം, സിന്തറ്റിക് ട്രാക്ക് നിര്‍മാണം തുടങ്ങിയ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ കോടികളുടെ അഴിമതി നടത്തിയതായും ഐ ഗ്രൂപ്പിലെ ചില നേതാക്കള്‍ക്ക് അഭിപ്രായമുണ്ട്.
ഇക്കാര്യങ്ങള്‍ ചൂണ്ടികാണിച്ചും ഷാഫിക്കെതിരേ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago