യാത്രക്കാരെ വലച്ച് സ്വകാര്യ ബസ് പണിമുടക്ക്
പേരാമ്പ്ര: സ്വകാര്യ ബസ് ജീവനക്കാരെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസുകള്‍ പണിമുടക്ക് നടത്തി. ദീര്‍ഘദൂര യാത്രക്കാരും വിദ്യാര്‍ഥികളും ഉള്‍പ്പെടെ നിരവധി പേരാണ് ഇതുമൂലം ഏറെ പ്രയാസപ്പെട്ടത്. കെ.എസ്.ആര്.ടി.സി അധിക സര്‍വിസ് നടത്തിയെങ്കിലും ഇതും യാത്രക്കാര്‍ക്ക് ആശ്വാസമായില്ല.
പ്രമുഖ യൂനിയനുകളുടെയൊന്നും ആഹ്വാനമില്ലാതെയാണു സ്വകാര്യ ബസ് തൊഴിലാളികള്‍ പണിമുടക്ക് നടത്തിയത്. വ്യാഴാഴ്ച രാത്രി വൈകിയും പണിമുടക്ക് ഒഴിവാക്കാനായി ബസ് ഓണേഴ്സ് ഭാരവാഹികള്‍, പൊലിസ് എന്നിവര്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഉച്ചയോടെ ബസുകള്‍ സര്‍വിസ് പുനരാരംഭിച്ചെങ്കിലും ഒരു വിഭാഗം തൊഴിലാളികള്‍ ഇതു തടഞ്ഞു. ഇത് പേരാമ്പ്ര ബസ് സ്റ്റാന്‍ഡില്‍ ഏറെനേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
വ്യാഴാഴ്ച വൈകിട്ടാണ് പേരാമ്പ്രയില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ക്കു മര്‍ദനമേറ്റത്. സംഭവത്തില്‍ എരവട്ടൂര്‍ സ്വദേശി പുതിയോട്ടില്‍ മീത്തല്‍ ബാസിത്തി(25)നെ സ്ഥലത്തുനിന്നു തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇന്നലെ മറ്റൊരു പ്രതിയായ പൈതോത്ത് ഷറാത്ത്മഹല് ഷറഫാത്തി(23)നെയും പൊലിസ് അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടയച്ചു. രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."