കമ്പിലില്‍ ബസ് കടയിലേക്കു പാഞ്ഞുകയറി
മയ്യില്‍: കമ്പില്‍ ടൗണില്‍ നിയന്ത്രണംവിട്ട സ്വകാര്യ ബസ് കടയിലേക്കു പാഞ്ഞുകയറി ഇരുപത്തഞ്ചോളം പേര്‍ക്കു പരുക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെ കമ്പില്‍ ടൗണിലായിരുന്നു അപകടം. ചെക്കിക്കുളത്ത് നിന്നു കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കു പോവുകയായിരുന്ന വിനായക ബസാണ് അപകടത്തില്‍പ്പെട്ടത്. കമ്പില്‍ ടൗണിലെ ബിജുവിന്റെ എ.പി.എസ് കലക്ഷന്‍ എന്ന കടയിലേക്കാക്കു ബസ് ഇടിച്ചു കയറിയത്. കമ്പില്‍ ടൗണില്‍ അലക്ഷ്യമായ പാര്‍ക്കിങും അശാസ്ത്രീയമായി നിര്‍മിച്ച ഡിവൈഡറുകളും കാരണം അപകടങ്ങള്‍ പതിവാണ്. ബസുകള്‍ പലപ്പോഴും അപകടത്തില്‍നിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെടാറുള്ളത്. ഇതേക്കുറിച്ച് സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
മുന്നില്‍ നിര്‍ത്തിയ കാര്‍ തിരിക്കാന്‍ ശ്രമിക്കുന്നതിനിടെ പുറകെ വേഗതയില്‍ വന്ന ബസ് കാറില്‍ തട്ടി കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് പില്ലര്‍ ഭാഗികമായും ഷട്ടറും ഗ്ലാസും പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.
ചെറുപഴശ്ശിയിലെ സരീഷ് (31), സന്തോഷ് (31), ഗോവിന്ദന്‍ (54), മോഹനന്‍ (47), ചന്ദ്രന്‍ (55), സഫിയാനത്ത് (17), കൊളച്ചേരിയിലെ ഷമീര്‍ (32), രവീന്ദ്രന്‍ (52), സുധീശന്‍ (47), സഫ്രീന (17), അമൃത (19), ദിനേശന്‍ (50), മകള്‍ ശ്രീലക്ഷ്മി (15), ചട്ടുകപ്പാറയിലെ ലേഖ (38), സതീദേവി (42), ഒറപ്പടിയിലെ ലീല (58), കടൂര്‍ മുക്കിലെ മുഹമ്മദ് (18), ചെക്കിക്കുളത്തെ റഷീദ (38), പ്രേമജ (44), സാജിറ (17), എടച്ചേരിയിലെ ദാമോദരന്‍ (72), നവ്യ, ജസ്‌ന, പൂജ, ജിഷ്ണു തുടങ്ങി ഇരുപത്തഞ്ചോളം പേര്‍ക്കാണു പരുക്കേറ്റത്. ഇവരെ കണ്ണൂര്‍ കൊയിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."