കുടുംബശൈഥില്യങ്ങളും സ്വത്തുകേസുകളും നിറഞ്ഞ് വനിതാ കമ്മിഷന്‍ അദാലത്ത്
കോഴിക്കോട്: കുടുംബശൈഥില്യങ്ങളും സ്വത്തുകേസുകളും നിറഞ്ഞ് വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്. 86 കേസുകളാണ് പരിഗണനയ്ക്കു വന്നത്. 22 എണ്ണം തീര്‍പ്പാക്കി. ഒരു കേസ് ഡി.എന്‍.എ പരിശോധനയ്ക്ക് ശുപാര്‍ശ ചെയ്തു. ഒന്‍പത് കേസുകള്‍ പൊലിസ് റിപ്പോര്‍ട്ട് തേടുന്നതിനും നിര്‍ദേശിച്ചു. 53 കേസുകള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി.
സമൂഹമാധ്യമങ്ങള്‍ വഴി അപകീര്‍ത്തിപ്പെടുത്തുന്നത് നിയന്ത്രിക്കാന്‍ സൈബര്‍, പോക്‌സോ നിയമ ബോധവല്‍ക്കരണം നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ അദാലത്തിനുശേഷം മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ധക്യകാലത്ത് സംരക്ഷിക്കപ്പെടുന്നതിനായി വയോജന ക്ഷേമം ഉറപ്പാക്കുന്നതിനു നടപടികള്‍ ശക്തമാക്കണമെന്നും അവര്‍ പറഞ്ഞു.
നിക്ഷിപ്ത താല്‍പര്യത്തിന് അനുസരിച്ചാണ് സ്ത്രീകള്‍ക്കെതിരേയുള്ള അക്രമം നടക്കുന്നത്. സര്‍ക്കാര്‍ എല്ലാ പൊലിസ് സ്റ്റേഷനുകളിലും വിദഗ്ധരെ നിയമിച്ച് ഐ.ടി സെല്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുമുണ്ട്. ഐ.ടി ആക്ട് ദുര്‍ബലമായതിനാല്‍ പരിമിതികള്‍ക്കകത്തു നിന്നാണ് സൈബര്‍ കേസുകളില്‍ അന്വേഷണം നടക്കുന്നത്. വയോജനങ്ങളുടെ കാര്യത്തില്‍ മലയാളികളുടെ മൂല്യബോധത്തില്‍ മാറ്റം വരേണ്ടതുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയെ ആശയസംവാദത്തിനുള്ള വേദിയായാണ് കാണുന്നത്.
തനിക്കെതിരേയുണ്ടായ സൈബര്‍ അക്രമത്തില്‍ പരാതി നല്‍കിയിട്ടുള്ളത് വ്യക്തിപരമായല്ലെന്നും എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണെന്നും എം.സി ജോസഫൈന്‍ പറഞ്ഞു.
നിലപാടുള്ള സ്ത്രീകളെ ആശയപരമായി നേരിടുന്നതിനു പകരം സൈബര്‍ ഇടങ്ങളിലൂടെ അപഹസിച്ച് കൈകാര്യം ചെയ്യുന്നതിനാണു ശ്രമം നടക്കുന്നതെന്ന് സിറ്റിങ്ങില്‍ കമ്മിഷന്‍ അംഗം അഡ്വ. എം.എസ് താര പറഞ്ഞു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയുടെ ചിത്രം ഫേസ്ബുക്കില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സാധിച്ചു.
എന്നാല്‍ വെള്ളയില്‍ പൊലിസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിട്ടും യുവതിക്ക് നീതി ലഭിച്ചില്ല. കേസില്‍ യുവതിയുടെ ഇച്ഛാശക്തിയും കമ്മിഷന് ആത്മവിശ്വാസം പകര്‍ന്നു. കമ്മിഷന്‍ അംഗം ഇ.എം രാധ, വനിത കമ്മിഷന്‍ എസ്.ഐ എല്‍ രമ സിറ്റിങ്ങില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."