നവവധുവിന്റെ ചതി; വിവാഹ സ്വപ്നങ്ങള്‍ പാതിയില്‍ കൊഴിഞ്ഞ് യുവാവ്
കൊടുങ്ങല്ലൂര്‍: താലികെട്ടിന് ശേഷം നവവരനെ തള്ളിപ്പറഞ്ഞ് യുവതി കാമകനൊപ്പം പോയി. ഗുരുവായൂരിലായിരുന്നു സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശിയായ യുവാവിന് മുല്ലശ്ശേരി സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ഇപ്പോള്‍ ദു:സ്വപ്നം പോലെയാണ്. പെണ്ണുകാണല്‍ സമയത്തും പിന്നീടും വിവാഹത്തിന് പൂര്‍ണ സമ്മതമറിയിച്ച യുവതി തനിക്ക് മുന്‍പൊരു പ്രണയമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും ആ ബന്ധം ഒഴിവാക്കിയതായാണ് പ്രതിശ്രൂത വരനോട് പറഞ്ഞിരുന്നത്. വിവാഹത്തിന് രണ്ട് ദിവസം മുന്‍പ് വീണ്ടും യുവതിയുടെ സമ്മതം തേടിയപ്പോഴും മറുപടി അനുകൂലമായിരുന്നു. ഒടുവില്‍ ക്ഷേത്രത്തില്‍ വെച്ച് യുവതിയെ യുവാവ് താലികെട്ടുകയും ചെയ്തു. അതിന് ശേഷം ക്ഷേത്ര നടയില്‍ വെച്ച് ഫോട്ടോ എടുക്കുന്നതിന് വേണ്ടി കൂടെ നില്‍ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് നവവരനെ തള്ളിപ്പറഞ്ഞ് കാമുകനോടൊപ്പം പോകുന്ന കാര്യം അറിയിച്ചത്. വിവാഹ സല്‍ക്കാരത്തിനായി കൊടുങ്ങല്ലൂര്‍ നഗരസഭാ ടൗണ്‍ ഹാളില്‍ ഒരുക്കങ്ങള്‍ നടത്തി കാത്തിരിക്കുന്നതിനിടയിലാണ് നവവധു മറുകണ്ടം ചാടിയത്. യുവതിയുടെ മനംമാറ്റം മൂലം മനസ്സു തകര്‍ന്ന അവസ്ഥയിലാണ് ഈ യുവാവ്. വിവാഹത്തിനായി ഖത്തറില്‍ നിന്നും നാട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."